Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

മലയാളത്തിന് അഭിമാന നിമിഷം; ഉഗ്രൻ നടനെന്ന് കേന്ദ്രമന്ത്രി, ആത്മാവിൻ്റെ സ്പന്ദനമാണ് സിനിമയെന്ന് മോഹൻലാൽ; ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി

Canada Varthakal by Canada Varthakal
September 23, 2025
in Entertainment
Reading Time: 1 min read
Dadasaheb Phalke Award

ദില്ലി: ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം ഏറ്റുവാങ്ങി മലയാളത്തിൻ്റെ മഹാനടൻ മോഹൻലാൽ. ദില്ലിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നാണ് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങിയത്. നിറഞ്ഞ കൈയ്യടികളോടെയായിരുന്നു സദസ്സ് അദ്ദേഹത്തെ വേദിയിലേക്ക് സ്വീകരിച്ചത്. ഭാര്യ സുചിത്രയും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു.

2023-ലെ പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചത്. ചടങ്ങിൽ മോഹൻലാലിനെ ‘ലാലേട്ടൻ’ എന്ന് വിശേഷിപ്പിച്ച് എംഐബി സെക്രട്ടറി സഞ്ജയ് ജാജു നടത്തിയ സ്വാഗത പ്രസംഗം ശ്രദ്ധ നേടി. “താങ്കൾ ഒരു ഉഗ്രൻ നടനാണ്” എന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് മോഹൻലാലിനെ പ്രശംസിച്ചു. പുരസ്‌കാരം നൽകിയതിന് പിന്നാലെ അദ്ദേഹത്തിൻ്റെ സിനിമാ ജീവിതം സംബന്ധിച്ച വീഡിയോയും വേദിയിൽ പ്രദർശിപ്പിച്ചു. “എൻ്റെ ആത്മാവിൻ്റെ സ്പന്ദനമാണ് സിനിമ” എന്ന് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞു.

ADVERTISEMENT

കഴിഞ്ഞ സെപ്റ്റംബർ 20-നാണ് മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അറിയിച്ചത്. തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹൻലാലിൻ്റെ സിനിമാ യാത്രയെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു. മലയാള സിനിമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരമാണിത്. 2004-ൽ അടൂർ ഗോപാലകൃഷ്ണനായിരുന്നു ആദ്യമായി ഈ പുരസ്കാരം ലഭിച്ചത്.

നാല് പതിറ്റാണ്ടായി മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ് മോഹൻലാൽ. വില്ലനായി സിനിമ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് മലയാള സിനിമയുടെ മുഖമായി മാറി. അഞ്ച് ദേശീയ പുരസ്‌കാരങ്ങൾ നേടിയ മോഹൻലാൽ, പിന്നണി ഗായകനായും സംവിധായകനായും തിളങ്ങിയിട്ടുണ്ട്. 2001-ൽ പത്മശ്രീയും, 2019-ൽ പത്മഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Malayalam actor Mohanlal receives the Dadasaheb Phalke Award, the highest honor in Indian cinema.
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Sona in viral Instagram video about work and holidays
Entertainment

അവധി മാത്രം നോക്കിയിരിക്കരുത്… ജോലി ചെയ്യൂ! സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

by Canada Varthakal
September 6, 2026
Bethlehem kudumba Unit
Entertainment

200 കോടിയുടെ ബോക്സ് ഓഫീസ് വേട്ട: ‘ബെത്‍ലഹേം കുടുംബ യൂണിറ്റ്’ ഇനി തമിഴിലും തെലുങ്കിലും

by Canada Varthakal
September 2, 2026
നാളെ മുതൽ ബോക്സ് ഓഫീസ് വേട്ടയ്ക്ക് ദുൽഖർ സൽമാൻ; ‘ഐ ആം ഗെയിം’ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
Entertainment

നാളെ മുതൽ ബോക്സ് ഓഫീസ് വേട്ടയ്ക്ക് ദുൽഖർ സൽമാൻ; ‘ഐ ആം ഗെയിം’ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

by Canada Varthakal
September 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.