ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ സമ്മാനമായി ഖത്തർ ലോകകപ്പിൽ ധരിച്ച അർജന്റീന ജേഴ്‌സി ഒപ്പിട്ട് അയച്ച് സൂപ്പർ താരം ലയണൽ മെസ്സി. സെപ്തംബർ 17നാണ് പ്രധാനമന്ത്രി 75 ആം പിറന്നാൾ ആഘോഷിക്കുന്നത്.
ഡിസംബർ 13 മുതൽ 15 വരെ മെസ്സി ഇന്ത്യയിൽ പര്യടനം നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. കൊൽക്കത്തയിലും മുംബൈയിലുമായിരിക്കും പ്രധാന പരിപാടികൾ. തുടർന്ന് ഡൽഹിയിലെത്തുന്ന മെസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്നും ടൂറിൻ്റെ പ്രൊമോട്ടർ സതാദ്രു ദത്ത അറിയിച്ചു. സാൾട്ട് ലേക്ക് സ്റ്റേഡിയം, വാങ്കഡെ സ്റ്റേഡിയം, ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം എന്നിവിടങ്ങളിലെ പരിപാടികളിൽ താരം പങ്കെടുക്കും.
അതേസമയം, അർജന്റീന ദേശീയ ടീം നവംബറിൽ കേരളം സന്ദർശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നവംബർ 10നും 18നും ഇടയിലുള്ള ഫിഫ വിൻഡോയിലാണ് കേരളത്തിൽ മത്സരം നടത്താൻ ഫുട്ബോൾ അസോസിയേഷൻ ഓഫ് അർജന്റീന (AFA) തീരുമാനിച്ചിരിക്കുന്നത്. കേരള സർക്കാരുമായി ചേർന്ന് ഒരു സ്വകാര്യ കമ്പനിയാണ് ഇതിനുള്ള ശ്രമങ്ങൾ നടത്തുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Prime Minister Narendra Modi Receives Lionel Messi Jersey As Gift



