വാട്ടർഫോർഡ് ∙ അയർലൻഡിലെ വാട്ടർഫോർഡിൽ നിന്ന് കാണാതായ മലയാളി വിദ്യാർഥിനി സാന്റാ മേരി തമ്പിയെ (20) കണ്ടെത്തി. വാട്ടർഫോർഡ് കമ്യൂണിറ്റി നടത്തിയ തീവ്രമായ തിരച്ചിലിനൊടുവിലാണ് ഡബ്ലിനിലെ യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥിനിയായ സാന്റായെ കണ്ടെത്തിയത്.
യുവതിയുടെ വീടിന് സമീപമുള്ള റൗണ്ട് എബൗട്ടിനരികിൽ ഒരാൾ കിടക്കുന്നുണ്ടെന്ന് ഒരു പോളിഷ് വംശജൻ അറിയിച്ചതിനെ തുടർന്ന്, പോലീസും തിരച്ചിൽ സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് സാന്റായെ കണ്ടെത്തിയത്. ശരീരത്തിൽ ചെറിയ പരിക്കുകളോടെ കണ്ടെത്തിയ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാവിലെ 6.15-ന് നടക്കാനിറങ്ങിയ സാന്റാ പതിവ് സമയം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടർന്നാണ് കുടുംബാംഗങ്ങൾ തിരച്ചിൽ തുടങ്ങിയത്. ഈ തിരച്ചിലിനിടയിൽ, യുവതിയുടെ ഫോൺ വീട്ടിലെ ഷൂ സ്റ്റാൻഡിൽ നിന്ന് കണ്ടെത്തി. ഇതേത്തുടർന്ന് കുടുംബം സുഹൃത്തുക്കളെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
മാധ്യമങ്ങളും വിവിധ കമ്യൂണിറ്റി ഗ്രൂപ്പുകളും ഈ വാർത്ത റിപ്പോർട്ട് ചെയ്തതോടെ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പേർ തിരച്ചിലിൽ പങ്കാളികളായി. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ റെസ്ക്യൂ 117 ടീം ആകാശ നിരീക്ഷണം നടത്തിയെങ്കിലും ആദ്യഘട്ടത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല. അതിനിടയിലാണ് പോളിഷ് വംശജന്റെ നിർണായക സന്ദേശം ലഭിച്ചത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Missing woman Waterford, Santa Mary Thampi, has been found safe after an extensive search.





