ക്യുബെക്ക്: ക്യുബെക്ക് സിറ്റിക്ക് സമീപം നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 7:35 നാണ് റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. പ്രാദേശിക സമയം രാവിലെയായിരുന്നു പ്രകമ്പനം. എർത്ത്‌ക്വേക്ക്‌സ് കാനഡയുടെ റിപ്പോർട്ട് അനുസരിച്ച്, ഈ നേരിയ ചലനം കാര്യമായ നാശനഷ്ടങ്ങൾ ഒന്നും ഉണ്ടാക്കിയിട്ടില്ല.
ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം ക്യുബെക്ക് സിറ്റിക്ക് 33 കിലോമീറ്റർ അകലെയും, ബ്യൂപ്രേ സിറ്റിയിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെയുമാണ് സ്ഥിതി ചെയ്യുന്നത്.
ഭൂചലനം ചെറിയ രീതിയിൽ പല പ്രദേശങ്ങളിലും അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഭൂചലനം അനുഭവപ്പെട്ടവർക്ക് വിവരങ്ങൾ പങ്കുവെക്കുന്നതിനായി വകുപ്പ് ഒരു ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്.
സാധാരണയായി ഭൂചലനം അനുഭവപ്പെടുന്ന ഒരു മേഖലയാണ് ക്യുബെക്ക് സിറ്റി ഉൾപ്പെടുന്ന കിഴക്കൻ കാനഡയിലെ സെന്റ് ലോറൻസ് താഴ്വര. ഭൗമപ്രതലത്തിനടിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ ഈ പ്രദേശത്ത് ഇടയ്ക്കിടെ അനുഭവപ്പെടാറുണ്ട്. എന്നാൽ, വലിയ ഭൂകമ്പങ്ങൾ ഈ മേഖലയിൽ അപൂർവമാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Mild earthquake near Quebec City: 2.6 magnitude on the Richter scale






