കാനഡയിലെ കാർഷിക മേഖലയിലെ കുടിയേറ്റ തൊഴിലാളികൾ വളരെ ദുസ്സഹവും ദുരിതകരമായ സാഹചര്യങ്ങളിലാണ് താമസിക്കുന്നത് എന്നാണ് പുതിയൊരു റിപ്പോർട്ട് വ്യക്തമാക്കുന്നത്. പൂപ്പൽ, എലികൾ, അമിതമായ ചൂടും തണുപ്പും, തിരക്കുള്ള താമസമേഖലകൾ എന്നിവ ഇവരുടെ പ്രധാന പ്രശ്നങ്ങളാണ്. മെക്സിക്കോ, ജമൈക്ക, കരീബിയൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇവർക്കു നിയമപ്രകാരം നല്ല താമസസൗകര്യങ്ങൾ ഉറപ്പാക്കണമെന്നും പറഞ്ഞിട്ടുണ്ടെങ്കിലും യഥാർത്ഥത്തിൽ അവ മതിയായതല്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
തൊഴിലാളികളുടെ അനുഭവങ്ങൾ ഏറെ വേദനാജനകങ്ങളാണ്. ഒരു ജമൈക്കൻ തൊഴിലാളി അടുപ്പിലും ഫ്രിഡ്ജിലും എലിയുടെ മലമൂത്ര വിസർജനം കണ്ടതിനെ തുടർന്ന് പാചകം ചെയ്യാൻ പോലും ഭയപ്പെട്ടു. മറ്റു ചിലർ വളരെ ചുരുങ്ങിയ ഇടത്ത് ഒരുപാട് പേരുമായി തിങ്ങിനിന്ന് താമസിക്കേണ്ടിവന്നതും, ശുചിമുറികളുടെ കുറവും കനത്ത തണുപ്പിനെ പ്രതിരോധിക്കാനുള്ള സൗകര്യമില്ലാതിരുന്നതും റിപ്പോർട്ടിൽ വ്യക്തമാക്കപ്പെടുന്നു.
റിപ്പോർട്ടിനായി മുൻകൂട്ടിയുള്ള അറിയിപ്പോടെ നടക്കുന്ന പരിശോധനകൾ തൊഴിലുടമകൾക്ക് സത്യം മറയ്ക്കാൻ അവസരമാകുന്നു പകരം തൊഴിലുടമകളിൽ നിന്ന് സ്വതന്ത്രമായപരിശോധകർ അറിയിപ്പില്ലാതെ നടത്തണം എന്നാണ് വിദഗ്ധരുടെ അഭിപ്രായം. മെക്‌ഗിൽ സർവകലാശാലയിലെ ജിൽ ഹാൻലി പ്രശ്നം പരിഹരിക്കാനായി ഫെഡറൽ സർക്കാർ ശക്തമായ നിയമനടപടികളും കർശന പരിശോധനകളും തൊഴിലാളി യൂണിയൻ പ്രാതിനിധ്യവും കുടിയേറ്റ തൊഴിലാളികൾക്ക് സ്ഥിരതാമസാവകാശവും ഉറപ്പാക്കണമെന്നും ആവശ്യപ്പെടുന്നു.



