ഒട്ടാവയിൽ സ്ത്രീയെ കാണാതായതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നു. ഒട്ടാവയിൽ നിന്നുള്ള 54 കാരിയായ റാഷൽ ഡെസ്‌റോച്ചേഴ്‌സിനെയാണ് മാർച്ച് 14 മുതൽ കാണാതായത്. ഇവർ കൊല്ലപ്പെട്ടെന്ന നിഗമനത്തിലാണ് പോലീസ്. മൃതദേഹം കണ്ടെത്തുന്നതിനായി ഒട്ടാവയിലെ ഒരു മാലിന്യക്കൂമ്പാരത്തിൽ തിരച്ചിൽ നടത്തിയിരുന്നു. സ്ത്രീ കൊല്ലപ്പെട്ടെന്ന നിഗമത്തിൽ 35 കാരനായ പുരുഷനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. രണ്ടാം ഡിഗ്രി കൊലപാതകക്കുറ്റമാണ് ജോഷ്വ ബ്ലെയറിനെതിരെ ചുമത്തിയത്. ഞായറാഴ്ച രാവിലെ ഇയാളെ കോടതിയിൽ ഹാജരാക്കിയതായി പോലീസ് പറഞ്ഞു.കേസിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 613-236-1222, എക്സ്റ്റൻഷൻ 5493 എന്ന നമ്പറിൽ കൊലപാതക യൂണിറ്റുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ADVERTISEMENT



