ആരോഗ്യവിദഗ്ധർ ജാഗ്രത നിർദേശിക്കുന്നു.
ടെക്‌സസിൽ പടർന്നുപിടിച്ച Measles (അഞ്ചാംപനി) രോഗം ഒരു കുട്ടിയുടെ മരണത്തിനിടയാക്കിയതോടെ ആശങ്ക വർധിക്കുന്നു, ന്യൂ മെക്സിക്കോയിലേക്കും കാനഡയിലേക്കും രോഗം വ്യാപിച്ചതിനെ തുടർന്ന് “മീസൽസ് പാർട്ടികൾ” എന്ന പേരിൽ മാതാപിതാക്കൾ കുട്ടികളെ വൈറസിന് സ്വമേധയാ വിധേയമാക്കുന്ന പ്രവണതയ്ക്കെതിരെ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ന്യുമോണിയ, മസ്തിഷ്ക വീക്കം, സബാക്യൂട്ട് സ്ക്ലിറോസിംഗ് പാനെൻസെഫലൈറ്റിസ് പോലുള്ള മാരകമായ സങ്കീർണതകൾ ഉണ്ടാക്കുന്നതിനാൽ ഇത്തരം നടപടികൾ അപകടകരവും അപ്രവചനീയവുമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ടെക്‌സസ് ആരോഗ്യ ഉദ്യോഗസ്ഥരും യു.എസ് ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയറും പകർച്ചവ്യാധി തടയുന്നതിനായി വാക്‌സിനേഷൻ സ്വീകരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്, രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി 2,000 എംഎംആർ വാക്‌സിൻ ഡോസുകൾ ടെക്‌സസിലേക്ക് അയച്ചിട്ടുണ്ട്.



