മോങ്ക്ടൺ : ന്യൂ ബ്രൺസ്‌വിക്കിലുള്ള ചരിത്രപ്രസിദ്ധമായ McAdam റെയിൽവേ സ്റ്റേഷൻ്റെ 125-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമാകുന്നു. 1901-ൽ പ്രവർത്തനം ആരംഭിച്ച ഈ സ്റ്റേഷൻ പതിറ്റാണ്ടുകളോളം കനേഡിയൻ പസഫിക് റെയിൽവേയുടെ പ്രധാന യാത്രാ കേന്ദ്രമായിരുന്നു. നിലവിൽ മ്യൂസിയമായും പരിപാടികൾ നടത്തുന്നതിനുള്ള വേദിയായും ഉപയോഗിക്കുന്ന ഇവിടെ വരും മാസങ്ങളിൽ വിപുലമായ ആഘോഷങ്ങൾ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
ഊർജ്ജക്ഷമത വർദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കിയ ജിയോതെർമൽ ഹീറ്റിംഗ്, കൂളിംഗ് സംവിധാനങ്ങളുടെയും സോളാർ പാനലുകളുടെയും ഉദ്ഘാടനം മെയ് 5-ന് നടക്കും. സ്റ്റേഷൻ്റെ തനതായ ഗ്രാനൈറ്റ് വാസ്തുവിദ്യ നിലനിർത്തിക്കൊണ്ട് 15 ലക്ഷം ഡോളർ ചെലവിലാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. പുതിയ സംവിധാനം വരുന്നതോടെ ഊർജ്ജ ചിലവിൽ 50 ശതമാനത്തോളം കുറവുണ്ടാകുമെന്നും കെട്ടിടത്തിൻ്റെ മുകളിലത്തെ നിലകൾ വികസിപ്പിക്കാൻ ഇത് സഹായിക്കുമെന്നും ഓപ്പറേഷൻ മാനേജർ ലൂക്ക് സോണ്ടേഴ്‌സ് വ്യക്തമാക്കി.
റെയിൽവേ സ്റ്റേഷനും ഹോട്ടലും ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന രീതിയിലുള്ള ഈ നിർമ്മിതി ഇന്ന് അപൂർവ്വമായി മാത്രമേ നിലവിലുള്ളൂ. സ്റ്റേഷനിലെ പഴയ ഡൈനിംഗ് റൂമും ഹോട്ടൽ സൗകര്യങ്ങളും പൂർണ്ണമായും പുനരുദ്ധരിക്കാനുള്ള പദ്ധതികൾ നടന്നുവരികയാണെന്ന് McAdam ഹിസ്റ്റോറിക്കൽ റെസ്റ്റോറേഷൻ കമ്മീഷൻ അംഗം ഫ്രാങ്ക് കരോൾ പറഞ്ഞു. വാർഷികാഘോഷങ്ങളുടെ ഭാഗമായി ജൂൺ 20, 21 തീയതികളിൽ പ്രത്യേക പ്രദർശനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. കേന്ദവുമായി ബന്ധപ്പെട്ട വ്യക്തിഗത അനുഭവങ്ങൾ പങ്കുവെക്കാൻ താൽപ്പര്യമുള്ളവർ അധികൃതരുമായി ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്.
McAdam Railway Station celebrates 125th anniversary; renovation work nears completion
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla



