പനാജി: ഗോവയിലെ ഒരു പ്രമുഖ നൈറ്റ് ക്ലബ്ബിലുണ്ടായ വൻ തീപിടിത്തത്തിൽ 23 പേർ മരണപ്പെട്ടതായി റിപ്പോർട്ട്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണം. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഡിസംബർ 7-ന് പുലർച്ചയോടെയാണ് സംഭവം. അധികൃതർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക.
സംഭവത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും ക്ലബ്ബിൽ എത്തിയവരും ജീവനക്കാരുമാണ്. പ്രാഥമിക അന്വേഷണത്തിൽ ക്ലബ്ബ് പ്രവർത്തിച്ചിരുന്നത് ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളും അനുമതികളുമില്ലാതെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി പ്രവർത്തിച്ച റസ്റ്ററന്റിൽ വെച്ചാണ് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചത്. ക്ലബ്ബിന്റെ അകത്ത് തീ പടർന്നു പിടിച്ചതോടെ ആളുകൾക്ക് പുറത്തുകടക്കാൻ കഴിയാതെ വന്നതാണ് മരണസംഖ്യ ഉയരാൻ കാരണമായതെന്നാണ് നിഗമനം.
സംഭവത്തെക്കുറിച്ച് ഗോവ സർക്കാർ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അനുമതിയില്ലാതെ സ്ഥാപനം പ്രവർത്തിപ്പിക്കാൻ ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെയും ക്ലബ്ബ് ഉടമക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Massive fire breaks out at nightclub in Goa: 23 dead, many injured






