Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിലെ സാമ്പത്തിക മാന്ദ്യത്തിന് കാരണം ഇമിഗ്രേഷൻ വെട്ടിക്കുറച്ചതോ? മാർക്ക് കാർണിയുടെ പ്രസ്താവന ചർച്ചയാകുന്നു!

Canada Varthakal by Canada Varthakal
June 3, 2026
in Canada
Reading Time: 1 min read
Mark Carney

credits immigrationnewscanada.ca

കാനഡയിൽ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിക്കും വളർച്ചാ മന്ദതയ്ക്കും കാരണം ഇമിഗ്രേഷൻ ലക്ഷ്യങ്ങൾ വെട്ടിച്ചുറച്ചതാണെന്ന് പരസ്യമായി സമ്മതിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. തുടർച്ചയായ രണ്ട് പാദങ്ങളിൽ രാജ്യം സാമ്പത്തിക സങ്കോചം നേരിട്ട പശ്ചാത്തലത്തിൽ, രാജ്യം സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണോ എന്ന ചർച്ചകൾക്കിടയിലാണ് പ്രധാനമന്ത്രിയുടെ ഈ നിർണായക പ്രതിസന്ധി സമ്മതിക്കൽ. സാമ്പത്തിക രംഗത്തെ തളർച്ച താൽക്കാലികമാണെന്നും, കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തവും സ്വതന്ത്രവുമാക്കാൻ ലക്ഷ്യമിട്ടുള്ള വലിയ പുനഃക്രമീകരണങ്ങളുടെ ഭാഗമാണിതെന്നും ജൂൺ 2-ന് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

WhatsApp Image 2026 04 13 at 06.30.59

കാനഡയിലെ നിലവിലെ ചർച്ചകൾ ഇമിഗ്രേഷൻ കൂട്ടണമോ കുറയ്ക്കണമോ എന്ന രണ്ട് പക്ഷങ്ങളിലായി ചുരുങ്ങിയിരിക്കുകയാണ്. എന്നാൽ ഇമിഗ്രേഷനെ വെറുമൊരു ഒരൊറ്റ സംഖ്യയായി കാണുന്നത് തെറ്റാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കനേഡിയൻ ഇമിഗ്രേഷൻ വ്യവസ്ഥയിൽ വിവിധ വിഭാഗങ്ങളുണ്ട്, അവയോരോന്നും സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാക്കുന്ന സ്വാധീനം വ്യത്യസ്തമാണ്.

ADVERTISEMENT

അഭയാർത്ഥികളും മാനുഷിക പരിഗണന അർഹിക്കുന്നവർക്കും തുടക്കത്തിൽ വലിയ തോതിലുള്ള സർക്കാർ സഹായങ്ങളും പാർപ്പിട സൗകര്യങ്ങളും ആവശ്യമാണ്. വിദേശത്ത് നിന്നുള്ള സാമ്പത്തിക കുടിയേറ്റക്കാർ രാജ്യത്തേക്ക് പുതിയ തൊഴിൽ നൈപുണ്യവും നിക്ഷേപവും കൊണ്ടുവരുമെങ്കിലും പുതിയ പാർപ്പിട ആവശ്യങ്ങൾ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ കാനഡയിൽ ഇതിനകം താമസിക്കുകയും ജോലി ചെയ്യുകയും നികുതി അടയ്ക്കുകയും ചെയ്യുന്ന താൽക്കാലിക തൊഴിലാളികൾക്ക് സ്ഥിരതാമസം (PR) നൽകുന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് ഏറ്റവും കുറഞ്ഞ ബാധ്യത മാത്രമേ ഉണ്ടാക്കുന്നുള്ളൂ. കാരണം ഇവർക്ക് പുതിയ വീടുകളോ തൊഴിലവസരങ്ങളോ കണ്ടെത്തേണ്ടതില്ല.

സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട 2026-ലെ ഒന്നാം പാദത്തിലെ ജിഡിപി കണക്കുകൾ പ്രകാരം രാജ്യം കടുത്ത സാമ്പത്തിക വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. 2026 ഒന്നാം പാദത്തിൽ ജിഡിപിയിൽ മാറ്റമൊന്നും രേഖപ്പെടുത്താതെ പൂജ്യം ശതമാനത്തിൽ തുടരുകയാണ്. എന്നാൽ ജനസംഖ്യ കുറഞ്ഞതുമൂലം പ്രതിശീർഷ ജിഡിപിയിൽ 0.2% വർദ്ധനവുണ്ടായി.

കാനഡയുടെ ചരിത്രത്തിൽ 1940-കൾക്ക് ശേഷം ആദ്യമായി 2025-ൽ ആകെ ജനസംഖ്യയിൽ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. താൽക്കാലിക താമസക്കാരുടെ എണ്ണത്തിൽ ഉണ്ടായ ഇടിവാണ് ഇതിന് പ്രധാന കാരണം. ബിസിനസ്സ് നിക്ഷേപങ്ങളും ഹൗസിങ് നിക്ഷേപങ്ങളും തുടർച്ചയായ പാദങ്ങളിൽ ഇടിവ് രേഖപ്പെടുത്തുന്നത് നിലവിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

നിലവിലെ സാഹചര്യത്തിൽ ഇമിഗ്രേഷൻ നിരക്കുകൾ പെട്ടെന്ന് ഉയർത്താൻ സർക്കാർ തയ്യാറായേക്കില്ല. 2026 നവംബറിലെ പ്രഖ്യാപനത്തിൽ സ്ഥിരതാമസത്തിനുള്ള ലക്ഷ്യം 380,000 ആയിത്തന്നെ നിലനിർത്താനാണ് സാധ്യത. എന്നാൽ സാമ്പത്തിക മേഖലയ്ക്കും സർവ്വകലാശാലകൾക്കും ഉണർവേകാൻ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് വരുത്തിയേക്കാം.

കൂടുതൽ കൃത്യമായ സാമ്പത്തിക ഡാറ്റ ലഭ്യമാകുന്ന 2027 നവംബറിലെ പ്രഖ്യാപനത്തോടെ മാത്രമേ ഇമിഗ്രേഷൻ നയങ്ങളിൽ വലിയൊരു പുനഃക്രമീകരണവും വർദ്ധനവും പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

Mark Carney Links Canada Recession To Lower Immigration

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canada Government
Canada

തുല്യ ജോലിക്ക് തുല്യ വേതനം: കാനഡയിൽ പുതിയ തൊഴിൽ നിയമങ്ങൾ വരുന്നു

by Canada Varthakal
September 26, 2026
Canada Dollar
Canada

ഒക്ടോബറിലെത്തുന്നത് 5 CRA ആനുകൂല്യങ്ങൾ; തീയതികളും തുകയും അറിയാം

by Canada Varthakal
September 26, 2026
MAC CANADA
Canada

കാനഡയിൽ ഇസ്ലാമിക് സ്കൂളുകൾക്ക് ഭീഷണി ഇ-മെയിൽ: ഒൻപത് സ്ഥാപനങ്ങളിൽ അതീവ ജാഗ്രത

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.