മിസിസാഗ: പ്രമുഖ ഭക്ഷ്യോല്പന്ന കമ്പനിയായ മേപ്പിൾ ലീഫ് ഫുഡ്‌സ് 2026 സാമ്പത്തിക വർഷത്തിൽ മികച്ച വരുമാന വളർച്ച കൈവരിക്കുമെന്ന് റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ ഏകദേശം 5 ശതമാനത്തോളം (mid-single digit) വർധനവാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ നിക്ഷേപകർക്കുള്ള പാദവാർഷിക ലാഭവിഹിതം (dividend) വർധിപ്പിക്കാനും കമ്പനി തീരുമാനിച്ചു.
പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനായുള്ള വിവിധ പദ്ധതികളിലൂടെ 520 മില്യൺ ഡോളറിനും 540 മില്യൺ ഡോളറിനും ഇടയിലുള്ള വാർഷിക ലാഭം (EBITDA) ആണ് കമ്പനി ലക്ഷ്യമിടുന്നത്. ഉല്പാദനക്ഷമത കൂട്ടുന്നതിനും പ്ലാന്റുകളുടെ നവീകരണത്തിനുമായി 160 മില്യൺ ഡോളർ മുതൽ 180 മില്യൺ ഡോളർ വരെ നിക്ഷേപിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഓട്ടോമേഷൻ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിലൂടെ ചെലവ് കുറയ്ക്കാനും വരുമാനം വർധിപ്പിക്കാനുമാണ് മേപ്പിൾ ലീഫ് ലക്ഷ്യമിടുന്നത്.
ലാഭവിഹിതത്തിൽ പത്ത് ശതമാനത്തിന്റെ വർധനവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഓഹരി ഒന്നിന് ലഭിക്കുന്ന പാദവാർഷിക ഡിവിഡന്റ് 19 സെന്റിൽ നിന്ന് 21 സെന്റായി ഉയരും. കഴിഞ്ഞ വർഷം പന്നിയിറച്ചി വ്യാപാര വിഭാഗത്തെ (Pork business) ‘കാനഡ പാക്കേഴ്‌സ് ഇൻക്’ എന്ന പേരിൽ പ്രത്യേക കമ്പനിയായി വേർപെടുത്തിയിരുന്നു. ഈ മാറ്റവും പുതിയ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുമെന്ന് കമ്പനി വക്താക്കൾ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Maple Leaf makes inroads in food products market; targets strong growth in 2026



