Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

ഡോക്ടര്‍മാരുടെ കുറവ്; കൂടുതല്‍ രോഗങ്ങള്‍ക്ക് ചികിത്സ നല്‍കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് അനുമതി തേടി മാനിറ്റോബ

Canada Varthakal by Canada Varthakal
November 13, 2026
in Manitoba
Reading Time: 1 min read
A healthcare professional uses a digital tablet while standing near shelves of medicines in a pharmacy.

: Manitoba pharmacists are seeking permission to diagnose and treat 40 additional minor illnesses to improve healthcare access amid a doctor shortage.

വിന്നിപെഗ്: ഡോക്ടര്‍മാരുടെ കുറവ് മൂലം ആരോഗ്യരംഗം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് കൂടുതല്‍ രോഗങ്ങള്‍ പരിശോധിക്കാനും മരുന്നുകള്‍ നിര്‍ദേശിക്കാനും അനുമതി നല്‍കണമെന്ന് മാനിറ്റോബയിലെ ഫാര്‍മസിസ്റ്റുകള്‍. നിലവില്‍ ഏകദേശം 15 ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കാണ് ഫാര്‍മസിസ്റ്റുകള്‍ക്ക് പരിശോധന നടത്തി മരുന്ന് നിര്‍ദേശിക്കാന്‍ അനുമതിയുള്ളത്. ഇത് 40 രോഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വിപുലീകരിക്കണമെന്നാണ് ആവശ്യം.

IMG 20261109 140157 851 1 2

മാനിറ്റോബയിലെ ഫാര്‍മസിസ്റ്റുകള്‍ക്ക് രാജ്യത്തെ മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ പ്രവര്‍ത്തനപരിധിയാണുള്ളതെന്ന് Pharmacists Manitobaയുടെ ഫാര്‍മസി പ്രാക്ടീസ് ഉപദേഷ്ടാവ് ബ്രിട്ട് കുരല്‍ പറഞ്ഞു. മറ്റ് പല പ്രവിശ്യകളിലും ഫാര്‍മസിസ്റ്റുകള്‍ക്ക് മാനിറ്റോബയിലേതിന്റെ ഇരട്ടിയോ നാലിരട്ടിയോ രോഗങ്ങള്‍ പരിശോധിക്കാനും ചികിത്സ നിര്‍ദേശിക്കാനും അനുമതിയുണ്ട്. ഈ സാഹചര്യത്തിലാണ് 40 ചെറിയ രോഗങ്ങള്‍ കൂടി തങ്ങളുടെ പ്രവര്‍ത്തനപരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് സംഘടന ആവശ്യപ്പെടുന്നത്.

ADVERTISEMENT

വിന്നിപെഗിലെ ആശുപത്രികളില്‍ വെര്‍ച്വല്‍ പരിചരണം ഏര്‍പ്പെടുത്തുന്നതും സെയിന്റ് റോസ് ഡു ലാക്കിലെ എമര്‍ജന്‍സി വിഭാഗത്തില്‍ സമാന സംവിധാനം നടപ്പാക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ കുറവാണ് ഇതിന് പ്രധാന കാരണം. എന്നാല്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കിയാല്‍ ആശുപത്രികളിലും വാക്ക്-ഇന്‍ ക്ലിനിക്കുകളിലും എത്തുന്ന ചില രോഗികള്‍ക്ക് സമീപത്തെ ഫാര്‍മസികളില്‍ത്തന്നെ ചികിത്സ ലഭ്യമാക്കാനാകുമെന്ന് കുരല്‍ ചൂണ്ടിക്കാട്ടി.

ALSO READ: സർക്കാർ എതിർപ്പ് മറികടന്ന് നടപടി; കാംബെൽട്ടണിൽ എമർജൻസി റൂം അടച്ചിടാതിരിക്കാൻ അടിയന്തര റിക്രൂട്ട്‌മെന്റ്

നിലവില്‍ ഹോര്‍മോണ്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍, മൂത്രനാളിയിലെ അണുബാധ, വായിലെ ഫംഗസ് ബാധ തുടങ്ങിയവ പരിശോധിച്ച് മരുന്ന് നിര്‍ദേശിക്കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് അനുമതിയുണ്ട്. തൊണ്ടയിലെ സ്‌ട്രെപ് അണുബാധ, കണ്ണിലെ കണ്‍ജങ്ക്റ്റിവൈറ്റിസ്, ഷിംഗിള്‍സ് തുടങ്ങിയ രോഗങ്ങള്‍ കൂടി പരിശോധിച്ച് ചികിത്സ നല്‍കാന്‍ അനുമതി വേണമെന്നാണ് ആവശ്യം. ഇത്തരം രോഗങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനം ഫാര്‍മസിസ്റ്റുകള്‍ക്ക് ഇതിനകം ലഭിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ചികിത്സ ലഭിക്കേണ്ടതുണ്ടെന്നും കുരല്‍ പറഞ്ഞു. നോവ സ്‌കോഷ്യയില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫാര്‍മസിസ്റ്റുകളുടെ പ്രവര്‍ത്തനപരിധി വിപുലീകരിച്ചത് ആരോഗ്യരംഗത്ത് ഗുണകരമായ മാറ്റമുണ്ടാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അവിടെ ഫാര്‍മസി കെയര്‍ ക്ലിനിക്കുകള്‍ വഴി എമര്‍ജന്‍സി വിഭാഗത്തിലെത്തുന്നവരില്‍ 10 ശതമാനത്തെയും വാക്ക്-ഇന്‍ ക്ലിനിക്കുകളിലെത്തുന്നവരില്‍ 25 ശതമാനത്തെയും കുറയ്ക്കാന്‍ കഴിഞ്ഞതായി കണക്കുകള്‍ സൂചിപ്പിക്കുന്നുവെന്നും കുരല്‍ പറഞ്ഞു.

മാനിറ്റോബയില്‍ ഏകദേശം 1.30 ലക്ഷം പേര്‍ക്ക് പ്രാഥമിക ആരോഗ്യപരിചരണം ലഭ്യമല്ലെന്നാണ് Pharmacists Manitoba പറയുന്നത്. അതേസമയം, 90-ലധികം സമൂഹങ്ങളിലായി 1,700-ലധികം ഫാര്‍മസിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംവിധാനത്തെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിച്ചാല്‍ ആശുപത്രികളിലെ കാത്തിരിപ്പ് സമയം കുറയ്ക്കാനും ജനങ്ങള്‍ക്ക് വേഗത്തില്‍ ചികിത്സ ലഭ്യമാക്കാനും കഴിയുമെന്ന് സംഘടന വ്യക്തമാക്കി. മാറ്റങ്ങള്‍ വര്‍ഷങ്ങള്‍ക്കുള്ളിലല്ല, അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കണമെന്നാണ് ആവശ്യം.

അതേസമയം, ഫാര്‍മസിസ്റ്റുകള്‍ക്ക് നല്‍കുന്ന ചികിത്സാ അധികാരം വിപുലീകരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചതായി പ്രവിശ്യാ വക്താവ് അറിയിച്ചു. കൂടുതല്‍ ചെറിയ രോഗങ്ങള്‍ കൂടി ഫാര്‍മസിസ്റ്റുകളുടെ പ്രവര്‍ത്തനപരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനായി അവരുമായും ബന്ധപ്പെട്ട നിയന്ത്രണ സമിതിയുമായും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഈ മാറ്റങ്ങള്‍ വേഗത്തില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വക്താവ് വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘Manitoba Pharmacists Seek Expanded Treatment Powers’

Tags: canadacanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Manitoba Church Bell
Manitoba

300 പൗണ്ട് ഭാരം; മാനിറ്റോബയിലെ കൂറ്റൻ പള്ളിമണി മോഷണം പോയി

by Canada Varthakal
November 16, 2026
Winnipeg Christmas Parade
Manitoba

ക്രിസ്മസ് വരവറിയിച്ച് സാന്താക്ലോസ്; ആഘോഷത്തിമിർപ്പിൽ വിന്നിപെഗ്

by Canada Varthakal
November 15, 2026
multi-vehicle collision
Manitoba

വിന്നിപെഗ് വെസ്റ്റ് എൻഡിൽ വാഹനാപകടം; അപകടത്തിൽപ്പെട്ടത് ഒന്നിലധികം വാഹനങ്ങൾ

by Canada Varthakal
November 14, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.