വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ബോണിവില്ലെ മുനിസിപ്പൽ ഡിസ്ട്രിക്റ്റിലെ റേഞ്ച് റോഡ് 485 ൽ എണ്ണ ടാങ്കർ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2:41 ഓടെയായിരുന്നു സംഭവം.
അപകടസ്ഥലത്ത് നിന്ന് കുറച്ച് മാറി ഒരു അരുവിയുടെ തീരത്താണ് ടാങ്കർ ലോറി കണ്ടെത്തിയത്. 66 വയസ്സുള്ള ലോറി ഡ്രൈവറാണ് മരിച്ചത്. മറ്റ് വാഹനങ്ങളൊന്നും അപകടത്തിൽപ്പെട്ടിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
അപകടത്തിൽ എണ്ണ ചോർച്ചയുണ്ടാവുകയും ഏതാനും മണിക്കൂറുകൾ പോലീസ് റോഡ് അടച്ചിടുകയും ചെയ്തു. ആൽബെർട്ട എണ്ണ ശുദ്ധീകരണ തൊഴിലാളികൾ സംഭവത്തിൽ മേൽനോട്ടം വഹിച്ചു. അപകടത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല.






