മലയാളത്തിന്റെ പ്രിയനടൻ ദുൽഖർ സൽമാന്റെ ജന്മദിനം ആഘോഷമാക്കുകയാണ് സിനിമാ ലോകവും ആരാധകരും. പിറന്നാൾ ദിനത്തിൽ ദുൽഖറിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ നിരവധി സർപ്രൈസ് അപ്‌ഡേറ്റുകൾ പുറത്തുവരുന്നുണ്ടെങ്കിലും, സോഷ്യൽ മീഡിയയെ ഒന്നാകെ കൈയിലെടുത്തിരിക്കുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആശംസ പോസ്റ്റാണ്. ദുൽഖറിനൊപ്പമുള്ള പുത്തൻ ചിത്രം പങ്കുവെച്ചുകൊണ്ട് “ഹാപ്പി ബർത്ത്‌ഡേ ചാലു” എന്നാണ് മമ്മൂട്ടി കുറിച്ചത്. ചിത്രത്തിലെ ഇരുവരുടെയും സ്റ്റൈലിഷ് ലുക്ക് നിമിഷങ്ങൾക്കകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
സാധാരണയായി മമ്മൂട്ടിയും ദുൽഖറും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപൂർവ്വമായി മാത്രമേ പ്രത്യക്ഷപ്പെടാറുള്ളൂ. മുൻവർഷങ്ങളിൽ ജന്മദിനത്തിൽ പോസ്റ്റ് ഇടാൻ മറന്നുപോയതിനെക്കുറിച്ച് മമ്മൂട്ടി തന്നെ തുറന്നു പറഞ്ഞിട്ടുള്ളതിനാൽ, ഇത്തവണത്തെ ഈ വൈകിയെത്തിയ ‘മമ്മൂക്ക സർപ്രൈസ്’ ആരാധകർക്ക് വലിയ സന്തോഷമാണ് സമ്മാനിച്ചിരിക്കുന്നത്. മുൻപ് മമ്മൂട്ടി കമ്പനിയും ദുൽഖറിന് ആശംസകൾ നേർന്നുകൊണ്ട് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു.
പിറന്നാൾ സമ്മാനമായി ദുൽഖറിന്റെ മൂന്ന് വൻ ചിത്രങ്ങളുടെ അപ്‌ഡേറ്റുകളാണ് ആരാധകരിലേക്ക് എത്തിയിരിക്കുന്നത്. തെലുങ്ക് ചിത്രമായ ‘ആകാശംലോ ഒക്ക താര’യിലെ ക്യാരക്ടർ പോസ്റ്ററും ആദ്യ ഗാനവും പുറത്തിറങ്ങിയതിനൊപ്പം, പൂജ ഹെഗ്‌ഡെയ്‌ക്കൊപ്പം അഭിനയിക്കുന്ന ‘ശ്രീ ശ്രീ’ എന്ന ചിത്രത്തിലെ ഗാനവും റിലീസ് ചെയ്തു. ഇനി പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നത് വൈകുന്നേരം ആറ് മണിക്ക് പുറത്തിറങ്ങുന്ന ഓണം റിലീസ് ചിത്രം ‘ഐ ആം ഗെയിം’ എന്ന സിനിമയുടെ ട്രെയിലറിനായാണ്.
Mammootty wishes ‘Chalu’ a belated birthday! Fans love the picture with Dulquer
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





