മലയാള സിനിമയിൽ ഏറെ ചർച്ചയായ ‘മൂത്തോൻ’ എന്ന നിഗൂഢ കഥാപാത്രത്തെ അവതരിപ്പിച്ചത് മെഗാസ്റ്റാർ മമ്മൂട്ടി തന്നെയാണെന്ന് സ്ഥിരീകരിച്ച് ദുൽഖർ സൽമാനും വേഫെയർ ഫിലിംസും. മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇരുവരും പങ്കുവെച്ച പ്രത്യേക പോസ്റ്ററാണ് സിനിമാ പ്രേമികളുടെ സംശയങ്ങൾക്ക് വിരാമമിട്ടത്. പോസ്റ്ററിൽ ‘മൂത്തോന് പിറന്നാൾ ആശംസകൾ’ എന്ന് കുറിച്ചത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി.
ഏറെ നിരൂപക പ്രശംസ നേടിയ ‘ലോക’ എന്ന ചിത്രത്തിലെ ‘മൂത്തോൻ’ എന്ന കഥാപാത്രം ഒരു ഡയലോഗ് മാത്രമുള്ള കാമിയോ റോൾ ആയിരുന്നു. ചിത്രത്തിൽ കഥാപാത്രത്തിന്റെ കൈയും ശബ്ദവും മാത്രമാണ് കാണിച്ചിരുന്നത്. ഈ ശബ്ദവും കൈയുടെ ചലനങ്ങളും മമ്മൂട്ടിയുടേതാണെന്ന് സിനിമ ഇറങ്ങിയ സമയത്തുതന്നെ പ്രേക്ഷകർക്കിടയിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
നേരത്തെ, നടി ശ്വേത മേനോൻ ‘മൂത്തോന് ആശംസകൾ’ എന്ന് ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നത് ഈ അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നിരുന്നു. എന്നാൽ, തൻ്റെ മൂത്ത ജ്യേഷ്ഠൻ എന്ന അർത്ഥത്തിലാവാം ശ്വേത ഇത് കുറിച്ചതെന്നായിരുന്നു ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നത്. ഇതോടെ, ഈ സംശയങ്ങൾക്കൊടുവിൽ ദുൽഖറിൻ്റെയും വേഫെയർ ഫിലിംസിൻ്റെയും പോസ്റ്ററിലൂടെ ഔദ്യോഗികമായി സ്ഥിരീകരണം ലഭിച്ചിരിക്കുകയാണ്. ഇത് മമ്മൂട്ടി ആരാധകർക്കും സിനിമാപ്രേമികൾക്കും ഒരുപോലെ ആവേശം നൽകുന്ന വാർത്തയാണ്.
ഇന്ന് 74ആം പിറന്നാൾ ആഘോഷിക്കുകയാണ് മലയാളികളുടെ പ്രിയനടൻ മമ്മൂട്ടി.. സിനിമ ഇൻഡസ്ട്രിയിൽ നിന്ന് നിരവധി പേരാണ് നടന് ആശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റ് പങ്കുവെക്കുന്നത്. സമ്പൂർണ രോഗമുക്തനായി തിരിച്ചെത്തിയ മമ്മൂക്കയുടെ പിറന്നാൾ ആയതിനാൽ ഇത്തവണ മമ്മൂട്ടിക്കും ആരാധകർക്കും ഇത് വിലപ്പെട്ടതാണ്. കുറച്ചു കാലമായി സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്ത് മാറി നിൽക്കുകയായിരുന്നു മമ്മൂട്ടി. രോഗം മാറി മമ്മൂക്ക തിരിച്ചെത്തുന്നുവെന്ന വാർത്ത ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
lokah cinema crew wishes Mammootty birthday






