Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

സഹപ്രവർത്തകരെ പീഡിപ്പിച്ച് നാട്ടിലേക്ക് മുങ്ങി; 6 വർഷത്തിനുശേഷം മലയാളി നഴ്സിനെ ബ്രിട്ടനിൽ തിരികെയെത്തിച്ച് ജയിലിലടച്ചു

Canada Varthakal by Canada Varthakal
December 10, 2025
in World
Reading Time: 1 min read
malayali-nurse-jailed-in-scotland

ലണ്ടൻ: സ്കോട്ട്‌ലൻഡിലെ കെയർ ഹോമിൽ വെച്ച് യുവതികളായ സഹപ്രവർത്തകരെ ലൈംഗികമായി പീഡിപ്പിച്ച കേസിൽനിന്ന് രക്ഷപ്പെടാൻ ഇന്ത്യയിലേക്ക് മുങ്ങിയ മലയാളി മെയിൽ നഴ്സിനെ ആറ് വർഷത്തിനുശേഷം തിരികെ ബ്രിട്ടനിലെത്തിച്ച് ജയിലിൽ അടച്ചു. നൈജിൽ പോൾ (47) എന്ന മലയാളി നഴ്സിനാണ് സ്കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോ കോടതി ഏഴുവർഷവും ഒമ്പത് മാസവും കഠിനതടവിന് ശിക്ഷ വിധിച്ചത്.

സ്കോട്ട്‌ലൻഡിലെ ഹാമിൽട്ടണിൽ നൈജിൽ മാനേജരായി ജോലി ചെയ്തിരുന്ന കെയർ ഹോമിലെ മൂന്ന് യുവതി ജീവനക്കാരെ ലൈംഗികമായി പീഡിപ്പിച്ചു, ഉപദ്രവിച്ചു എന്നതാണ് കേസ്. 2018-ലായിരുന്നു കേസിനാസ്പദമായ സംഭവം. 2019-ൽ വിചാരണ തുടങ്ങുന്നതിന് മുൻപ് കോടതിയിൽ ഹാജരാകേണ്ട ദിവസം, രോഗിയായ പിതാവിനെ ശുശ്രൂഷിക്കാനെന്ന വ്യാജേന ഇയാൾ ബ്രിട്ടൻ വിട്ട് നാട്ടിലേക്ക് (ഇന്ത്യയിലേക്ക്) മുങ്ങുകയായിരുന്നു. ബ്രിട്ടിഷ് പൗരത്വമുള്ളയാളാണ് നൈജിൽ. ഇയാൾക്കെതിരെ കോടതി അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചു. തുടർന്ന്, ഇന്റർപോളിന്റെയും നയതന്ത്ര ഇടപെടലുകളുടെയും സഹായത്തോടെയാണ് ബ്രിട്ടീഷ് അധികൃതർ നൈജിലിനെ തിരികെ രാജ്യത്ത് എത്തിച്ചത്. ഡൽഹി കോടതിയുടെ അനുമതിയോടെ 2025 ജൂൺ 9-ന് ഇയാളെ ബ്രിട്ടനിലേക്ക് കൈമാറി.

ADVERTISEMENT

ഗ്ലാസ്‌ഗോ കോടതിയിൽ നടന്ന വിചാരണയിൽ ഇയാൾ പീഡനം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ സമ്മതിച്ചു. മുൻകൂട്ടി ആസൂത്രണം ചെയ്ത കുറ്റകൃത്യങ്ങളാണ് പ്രതി ചെയ്തതെന്നും ഇയാൾ യുവതികൾക്ക് ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു. ഏഴ് വർഷവും ഒമ്പത് മാസത്തെ തടവിന് പുറമേ, ജയിൽ മോചിതനായ ശേഷം രണ്ട് വർഷത്തെ നിരീക്ഷണവും ശിക്ഷയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ലൈംഗിക കുറ്റവാളികളുടെ (Sex Offender Registry) ലിസ്റ്റിൽ ഇയാളുടെ പേര് രേഖപ്പെടുത്താനും അതിജീവിതകളുടെ അടുത്തേക്ക് പോകരുതെന്നും കോടതി നിർദ്ദേശിച്ചു. ഇവിടെ നീതി നടപ്പാക്കാൻ സഹായകമായത് പ്രതിയുടെ ബ്രിട്ടിഷ് പൗരത്വം ആണെന്നും, അതുവഴി നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സാധിച്ചു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Malayali nurse arrested for sexual assault in Scotland

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ചാടുംമുമ്പേ എഐ തിരിച്ചറിയും; ഹാൻ നദിയിൽ ജീവൻ കാക്കാൻ സ്മാർട്ട് കാവൽ
World

ചാടുംമുമ്പേ എഐ തിരിച്ചറിയും; ഹാൻ നദിയിൽ ജീവൻ കാക്കാൻ സ്മാർട്ട് കാവൽ

by Canada Varthakal
July 30, 2026
Move to clamp down on Telegram: Russia declares Pavel Durov a wanted fugitive; accused of abetting terrorism.
World

ടെലഗ്രാം ഉടമ പാവേൽ ദുറോവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് റഷ്യ; അന്താരാഷ്ട്ര വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി

by Canada Varthakal
July 30, 2026
ebola
World

അതിവേഗം പടർന്ന് എബോള: കോംഗോയിൽ ആഴ്ചകൾക്കുള്ളിൽ മരണപ്പെട്ടത് 1,500-ലധികം പേർ

by Canada Varthakal
July 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.