കാനഡയിലെ ന്യൂഫൗണ്ട്ലാൻഡിലുണ്ടായ ചെറിയ വിമാന അപകടത്തിൽ മരിച്ചവരിൽ മലയാളിയും. ഗൗതം സന്തോഷ് എന്ന 27കാരനാണ് മരിച്ചതെന്ന് ടൊറോന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സ്ഥിരീകരിച്ചു. ശനിയാഴ്ച വൈകുന്നേരം 5:30-ഓടെയാണ് അപകടമുണ്ടായത്. ബിസി ആസ്ഥാനമായുള്ള കിസിക് ജിയോസ്പേഷ്യൽ ആൻഡ് ഏരിയൽ സർവേയുടെ ഉടമസ്ഥതയിലുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഈ കമ്പനിയിൽ ഏരിയൽ സർവേ കമ്പനിയിലെ സാങ്കേതിക വിദഗ്ദ്ധനായിരുന്നു ഗൗതം. കമ്പനിയുടെ ഉടമയും എക്സിക്യൂട്ടീവുമായ ആൻഡ്രൂ നെയ്സ്മിത്തും മരിച്ചയാളെക്കുറിച്ചുള്ള വിവരങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്
പൈപ്പർ നവാജോ എന്ന ഇരട്ട എഞ്ചിൻ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഈ വിമാനത്തിൽ എട്ട് യാത്രക്കാരെ വരെ വഹിക്കാൻ കഴിയും. അപകടസമയത്ത് പെലറ്റും ഗൗതവും മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. മരിച്ചവരുമായി ബന്ധപ്പെട്ട മറ്റുവിവരങ്ങൾ അധികാരികൾ പുറത്തുവിടുമെന്നും, അന്വേഷണത്തിനും കുടുംബങ്ങൾക്കും കമ്പനി എല്ലാവിധ പിന്തുണയും നൽകുമെന്നും നെയ്സ്മിത്ത് പറഞ്ഞു. കാനഡയിലെ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Newfoundland plane crash in Canada



