ഒന്റാരിയോ: പീറ്റർബ്‌റോയ്ക്ക് സമീപമുള്ള തടാകത്തിൽ കുളിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു. അങ്കമാലി തുറവൂർ വാതക്കാട് കൈതാരത്ത് ഫ്രെഡി ജോർജ് (29) ആണ് അപകടത്തിൽപ്പെട്ടത്. ഒന്റാരിയോ പ്രൊവിൻസിൽ പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥിയായിരുന്നു. ജോർജിന്റെയും ലൈസിയുടെയും ഏക മകനാണ് മരിച്ച ഫ്രെഡി. അതിശൈത്യമുള്ള തടാകത്തിലെ വെള്ളത്തിൽ ഇറങ്ങുമ്പോൾ സംഭവിക്കുക ശരീര താപനില പെട്ടെന്ന് താഴുന്ന അവസ്ഥയായ ഹൈപോതെർമിയ ആണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കടുത്ത തണുപ്പ് മൂലം ശരീരത്തിനുണ്ടായ പെട്ടെന്നുള്ള അസ്വസ്ഥതകളാണ് മരണത്തിലേക്ക് നയിച്ചത്.
Malayali died in Canada
ADVERTISEMENT
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




