കാനഡയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലം കുന്നത്തൂർ ഐവർകാല സ്വദേശി റോബിൻ ബേബി (35) ആണ് മരിച്ചത്. ആഗസ്റ്റ് 9ന് ഒന്റേറിയോയിലാണ് സംഭവം. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, റോബിൻ കെട്ടിടത്തിന്റെ സ്റ്റെയർകെയ്‌സ് ഇറങ്ങുന്നതിനിടെ ഒരു കേബിളിൽ തട്ടി താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തല ഭിത്തിയിൽ ഇടിച്ചതാണ് മരണകാരണം. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കവെയാണ് മരണം സംഭവിച്ചത്. കാനഡയിലുള്ള ആളുകളിൽ നിന്ന് ബന്ധുക്കൾക്ക് ലഭിച്ച വിവരമാണിത്.
കുന്നത്തൂർ പറങ്കിമാംവിളയിൽ റോസമ്മയുടെയും പരേതനായ ബേബിയുടെയും മകനാണ് മരിച്ച റോബിൻ. രേഷ്മയാണ് ഭാര്യ. മരണവുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് കുടുംബം.
ADVERTISEMENT
malayali died in canada



