ടൊറന്റോ: ഒന്റാറിയോയിൽ 2020 മുതൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസുകളിൽ ഭൂരിഭാഗം കേസുകളും ഒഴിവാക്കുകയോ അല്ലെങ്കിൽ കേസ് പിൻവലിക്കുകയോ ചെയ്യുന്ന സാഹചര്യമാണുള്ളതെന്ന് ഒന്റാറിയോ ക്രൗൺ അറ്റോർണീസ് അസോസിയേഷൻ (OCAA) വ്യക്തമാക്കുന്നു. ഈ ഗുരുതരമായ പ്രതിസന്ധിക്ക് പ്രധാന കാരണം കോവിഡ്-19 കാരണം കെട്ടിക്കിടക്കുന്ന കേസുകൾ, തട്ടിപ്പുകൾ കൂടുതൽ സങ്കീർണ്ണമായത്, അതുപോലെ നീതിന്യായ വ്യവസ്ഥയിൽ ആവശ്യത്തിന് ആളുകളോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തത് എന്നിവയാണ്. ചുരുങ്ങിയ സൗകര്യങ്ങൾ, ഏതൊക്കെ കേസുകൾക്ക് മുൻഗണന നൽകണം എന്നൊരു അവസ്ഥയിലേക്ക് പ്രോസിക്യൂട്ടർമാർ എത്തുന്നുവെന്ന് അസോസിയേഷൻ പ്രസിഡന്റ് ലെസ്‌ലി പാസ്‌ക്വിനോ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം സിബിസി ന്യൂസ് പുറത്തുവിട്ട ‘ദി കോസ്റ്റ് ഓഫ് ഫ്രോഡ്’ എന്ന അന്വേഷണ പരമ്പരയിൽ തട്ടിപ്പ് കേസുകളിൽ ഒരു ചെറിയ ശതമാനം മാത്രമാണ് ഒന്റാറിയോയിലെ നീതിന്യായ വ്യവസ്ഥയിലൂടെ കടന്നുപോകുന്നതെന്ന് വെളിപ്പെടുത്തിയിരുന്നു. അതിനുശേഷം ലഭ്യമായ കഴിഞ്ഞ മൂന്ന് വർഷത്തെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ പ്രശ്നം കൂടുതൽ വഷളായതായാണ് സൂചന. പത്ത് വർഷം മുൻപ് (2014-ൽ 30,300-ൽ അധികം) റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാൾ ഇരട്ടിയിലധികം തട്ടിപ്പ് കേസുകളാണ് ഇപ്പോൾ ഓരോ വർഷവും ഒന്റാറിയോയിൽ റിപ്പോർട്ട് ചെയ്യുന്നത്. 2024-ൽ 71,700-ൽ അധികം തട്ടിപ്പ് സംഭവങ്ങളാണ് പ്രവിശ്യയിൽ ഉണ്ടായത്.
സംഭവങ്ങൾ കുതിച്ചുയരുമ്പോഴും, റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ 10 ശതമാനത്തിൽ താഴെ മാത്രമാണ് പോലീസ് ചാർജ് ഷീറ്റ് സമർപ്പിച്ച് അന്വേഷണം പൂർത്തിയാക്കുന്നത്. അഥവാ ചാർജ് സമർപ്പിച്ചാൽ പോലും, കോടതിയിലെത്തുന്ന കേസുകളിൽ പകുതിയിലധികം കേസുകളും തള്ളപ്പെടുന്നു. ഏറ്റവും ഒടുവിലെ കണക്കുകൾ ലഭ്യമായ 2023-2024 സാമ്പത്തിക വർഷത്തിൽ 58 ശതമാനം തട്ടിപ്പ് കേസുകളാണ് ഒഴിവാക്കപ്പെടുകയോ പിൻവലിക്കുകയോ ചെയ്തത്.
പത്ത് വർഷം മുൻപ് ഇത് 46 ശതമാനമായിരുന്നു. അന്ന് കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന കേസുകളായിരുന്നു ഭൂരിപക്ഷം. കൊലപാതകം, ലൈംഗിക അതിക്രമം പോലുള്ള കേസുകൾ കാലതാമസം കാരണം തള്ളിപ്പോകാതിരിക്കാൻ, മറ്റ് കേസുകൾ ഒതുക്കിത്തീർക്കാൻ ക്രൗൺസ് പ്രോസിക്യൂട്ടർമാർ കടുത്ത സമ്മർദ്ദത്തിലാണെന്ന് പാസ്‌ക്വിനോ പറയുന്നു.
കൂടാതെ, സ്റ്റാഫ് കുറവുള്ളതും അമിത ജോലിഭാരമുള്ളതുമായ ക്രൗൺസ് പ്രോസിക്യൂട്ടർമാർക്ക്, സങ്കീർണ്ണമായ തട്ടിപ്പ് കേസുകളിലെ സാങ്കേതിക വിവരങ്ങൾ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ച സാങ്കേതിക സ്റ്റാഫിന്റെ സഹായം ലഭിക്കുന്നില്ല. “മിക്ക ക്രൗൺസ് പ്രോസിക്യൂട്ടർമാരും ആഴ്ചയിൽ നാലോ അഞ്ചോ ദിവസം കോടതിയിൽ ഹാജരാകേണ്ടവരാണ്. അങ്ങനെയുള്ളവർക്ക് 100-ഓ 200-ഓ കേസുകൾ കൈകാര്യം ചെയ്യാനുണ്ടെങ്കിൽ, അതിനുള്ള സമയം എവിടെ നിന്ന് കിട്ടും? വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലുമൊക്കെയാണ് അവർ അത് ചെയ്യുന്നതെന്ന് പാസ്‌ക്വിനോ പറയുന്നു.
ഈ സാഹചര്യത്തിൽ കൂടുതൽ പ്രോസിക്യൂട്ടർമാരെ നിയമിക്കുകയും അവരുടെ ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, കോടതികളിലെ കെട്ടിക്കിടക്കുന്ന കേസുകൾ പരിഹരിക്കുന്നതിനായി 2027-28 ഓടെ പ്രവിശ്യാ സർക്കാർ 500 മില്യൺ ഡോളറിലധികം നിക്ഷേപിക്കുമെന്ന് ഒന്റാറിയോ അറ്റോർണി ജനറലിന്റെ ഓഫീസ് അറിയിച്ചു. 87 പുതിയ ജസ്റ്റിസ് ഓഫ് പീസ്, 52 വരെ പുതിയ ജഡ്ജിമാർ, ഏകദേശം 700-ഓളം ക്രൗൺ പ്രോസിക്യൂട്ടർമാർ, ഇരകൾക്കുള്ള സഹായ ജീവനക്കാർ, മറ്റ് കോടതി ജീവനക്കാർ എന്നിവരെ നിയമിക്കുന്നത് ഇതിൽ ഉൾപ്പെടും.
തട്ടിപ്പ് കേസുകൾക്കെതിരെ ഒരുമിച്ച് പോരാടാൻ പോലീസിനെയും പ്രോസിക്യൂട്ടർമാരെയും ഒരുമിപ്പിക്കുന്ന ‘ഒന്റാറിയോയുടെ സീരിയസ് ഫ്രോഡ് ഓഫീസിന്റെ’ പ്രവർത്തനങ്ങളും സർക്കാർ എടുത്തുപറഞ്ഞു. ഒന്റാറിയോയിൽ മാത്രമല്ല, രാജ്യത്തുടനീളം ഇതേ പ്രവണതകളാണ് കണ്ടുവരുന്നത്. കുറ്റകൃത്യങ്ങളുടെ വർദ്ധനവ്, തട്ടിപ്പുകളുടെ സങ്കീർണ്ണത, വിഭവങ്ങളുടെ പരിമിതി എന്നിവ കണക്കിലെടുക്കുമ്പോൾ, തട്ടിപ്പ് കേസുകൾ വ്യക്തിഗതമായി അന്വേഷിച്ച് ശിക്ഷ നടപ്പിലാക്കുന്നതിലൂടെ മാത്രം ഈ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
ക്രിമിനൽ നിയമ പരിഷ്കരണത്തിനായുള്ള അന്താരാഷ്ട്ര കേന്ദ്രത്തിന്റെ പ്രസിഡന്റായ പീറ്റർ ജർമ്മൻ, പോലീസ് ഇത്തരം കുറ്റകൃത്യങ്ങളെ “തകർക്കാൻ” ശ്രമിക്കുന്നതാണ് കൂടുതൽ ഫലപ്രദമായ മാർഗ്ഗമെന്ന് പറയുന്നു. സാമ്പത്തിക മേഖലയിലെ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയും തട്ടിപ്പ് വിവരങ്ങൾ എളുപ്പത്തിൽ പങ്കുവെക്കാൻ സ്വകാര്യ മേഖലയ്ക്ക് നിലവിലുള്ള സ്വകാര്യതാ തടസ്സങ്ങൾ നീക്കം ചെയ്യുകയും വേണമെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു.
ടെലികോം ഏജൻസികളും ഈ തട്ടിപ്പുകാരെ ഫോൺ സംവിധാനത്തിലൂടെ കടത്തിവിടുന്നത് തടയാൻ നടപടിയെടുക്കണമെന്ന് ആന്റി-ഫ്രോഡ് കൺസൾട്ടന്റായ വനേസ ഐയഫോളയും ആവശ്യപ്പെടുന്നു. ഈ വർഷം സെപ്തംബർ അവസാനം വരെ കനേഡിയൻ ആന്റി-ഫ്രോഡ് സെന്ററിൽ (CAFC) ഒന്റാറിയോക്കാർ മാത്രം റിപ്പോർട്ട് ചെയ്ത തട്ടിപ്പിൽ നഷ്ടപ്പെട്ട പണം ഏകദേശം 193.5 മില്യൺ ഡോളറാണ്. കാനഡയിലുടനീളം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നഷ്ടം 544 മില്യൺ ഡോളറിലെത്തി. യഥാർത്ഥത്തിൽ തട്ടിപ്പിന് ഇരയാകുന്നവരിൽ അഞ്ച് മുതൽ 10 ശതമാനം പേർ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നതെന്നാണ് കേന്ദ്രത്തിന്റെ കണക്ക്.
majority-of-ontario-fraud-cases-tossed-since-2020-due-to-limited-resources-crowns-association
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






