മോൺട്രിയിലിൽ റെസ്റ്റോറന്റ് കൊള്ളയടിക്കാൻ ശ്രമം. സംഭവത്തിൽ സംശയിക്കുന്ന 13 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് നിരോധിത മയക്കുമരുന്നുകളും തോക്കുകളും പിടിച്ചെടുത്തു. പ്രാദേശിക റെസ്റ്റോറന്റുകൾ കൊള്ളയടിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ ശ്രമത്തെ വലിയൊരു ഓപ്പറേഷൻ ആയാണ് മോഷ്ടാക്കൾ കണ്ടെതെന്ന് പോലീസ് പറയുന്നു.
ക്യൂബെക്ക് പ്രവിശ്യാ പോലീസിന്റെയും ചാറ്റോഗ്വേ പോലീസ് സർവീസിന്റെയും സഹായത്തോടെ ഏഴ് ബറോകളിലും നോർത്ത് ഷോറിലും സൗത്ത് ഷോറിലുമായി ബുധനാഴ്ച നടത്തിയ റെയ്ഡുകളിലുമായി പങ്കെടുത്തത് 150-ലധികം ഉദ്യോഗസ്ഥരാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗ്രേറ്റർ മോൺട്രിയൽ പ്രദേശത്തെ നിരവധി റെസ്റ്റോറന്റുകളാണ് പ്രതികളാണെന്ന് സംശയിക്കുന്നവർ നശിപ്പിച്ചത്. തീവയ്പ്പും, മറ്റ് അക്രമ പ്രവർത്തനങ്ങളേയും ലക്ഷ്യമിട്ട് തെക്കൻ മേഖലയിലെ ഫയർ യൂണിറ്റും (ഇഎംഎഎഫ്), നാർക്കോട്ടിക് യൂണിറ്റും സഹകരിച്ചാണ് ഈ ഓപ്പറേഷൻ നടത്തിയത്.
13 പ്രതികളിൽ മൂന്ന് പേർക്ക് രണ്ട് ഡൗണ്ടൗൺ റെസ്റ്റോറന്റുകളുടെ ഉടമകളെ ലക്ഷ്യമിട്ടുള്ള കൊള്ളയടിക്കൽ ശ്രമങ്ങളുമായി നേരിട്ട് ബന്ധമുണ്ട്. ഫെബ്രുവരി 12 ന് ഡി ബ്ലൂറി സ്ട്രീറ്റിനടുത്തുള്ള സെയിന്റ്-കാതറിൻ സ്ട്രീറ്റ് വെസ്റ്റിലെ ഒരു റസ്റ്റോറന്റിൽ നടന്ന വെടിവയ്പ്പിൽ യുവാക്കളായ മൂന്ന് പ്രധാന പ്രതികൾ നേരിട്ട് പങ്കെടുത്തതായി പോലീസ് പറയുന്നു. വർഷാരംഭം മുതൽ ബാറുകൾക്കും റെസ്റ്റോറന്റുകൾക്കും നേരെ കുറഞ്ഞത് 20 മോഷണ ശ്രമങ്ങളെങ്കിലും നടന്നിട്ടുണ്ടെന്നാണ് മോൺട്രിയൽ പോലീസിന്റെ കണക്ക്.






