ടൊറന്റോ: ടൊറന്റോ നഗരത്തിൽ ഭാഗ്യദേവതയുടെ അപ്രതീക്ഷിത സന്ദർശനം. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ലോട്ടോ മാക്സ് (Lotto Max) നറുക്കെടുപ്പിൽ 75 മില്യൺ ഡോളറിന്റെ (ഏകദേശം 506 കോടിയിലധികം ഇന്ത്യൻ രൂപ) ബമ്പർ സമ്മാനം നഗരത്തിൽ വിറ്റ ടിക്കറ്റിന് ലഭിച്ചു. ഒന്റാറിയോ ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയ്ക്ക് തുല്യമാണിത്. കാനഡയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ ലോട്ടറി ജാക്പോട്ട് എന്ന റെക്കോർഡും ഈ വിജയത്തിനുണ്ട്.
ബുധനാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ടിക്കറ്റ് വിറ്റത് ടൊറന്റോയിലാണെന്ന് അധികൃതർ വ്യക്തമാക്കിയത്. എന്നാൽ, കോടികൾ സമ്മാനം ലഭിച്ച ഈ ഭാഗ്യശാലി ഇതുവരെ ലോട്ടറി ഓഫീസുമായി ബന്ധപ്പെടുകയോ സമ്മാനത്തുക കൈപ്പറ്റുകയോ ചെയ്തിട്ടില്ല. അതിനാൽ നഗരത്തിലെ ഏത് ഭാഗത്തുള്ളവർക്കാണ് സമ്മാനം ലഭിച്ചതെന്ന് ഇപ്പോഴും അജ്ഞാതമാണ്.
ഈ നറുക്കെടുപ്പിൽ ഓരോ മില്യൺ ഡോളർ വീതം സമ്മാനമുള്ള രണ്ട് ‘മാക്സ് മില്യൺസ്’ സമ്മാനങ്ങളും ടൊറന്റോ നഗരത്തെ തേടിയെത്തിയിട്ടുണ്ട്. ഇതിലൊന്ന് നഗരത്തിലെ ലോട്ടറി കൗണ്ടറിൽ നിന്നും മറ്റൊന്ന് ഓൺലൈൻ (OLG.ca) വഴിയുമാണ് വിറ്റത്. 01, 03, 04, 18, 20, 23, 31 എന്നീ ഏഴ് നമ്പറുകളും ഒപ്പം ബോണസ് നമ്പറായ 02-ഉം ആണ് ഭാഗ്യം കൊണ്ടുവന്നത്.
ഒന്റാറിയോയുടെ ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് തുല്യമാണിതെന്ന പ്രത്യേകതയും ഈ വിജയത്തിനുണ്ട്. ടിക്കറ്റുകൾ കയ്യിലുള്ളവർ ഉടൻ തന്നെ ഒഎൽജി ആപ്പ് വഴിയോ ലോട്ടറി റീട്ടെയിലർമാർ വഴിയോ നമ്പറുകൾ പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. 20 മില്യൺ ഡോളറിന്റെ അടുത്ത നറുക്കെടുപ്പ് വെള്ളിയാഴ്ച നടക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Lotto Max jackpot winner bought $75-million ticket in Toronto, OLG confirms



