Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

രാജാവിനെയും വീഴ്ത്തി, മലയാളത്തിന്റെ ഒരേ ഒരു റാണി; ‘ലോക’ 300 കോടി ക്ലബ്ബിൽ

Canada Varthakal by Canada Varthakal
October 6, 2025
in Entertainment
Reading Time: 1 min read
lokha chapter 1 poster

മുന്നിൽ നിരന്നുനിന്നിരുന്ന എല്ലാ റെക്കോഡുകളും തകർത്തുകൊണ്ടുള്ള മുന്നേറ്റം തുടർന്നുകൊണ്ടിരിക്കുകയാണ് ‘ലോക’. ഇപ്പോഴിതാ കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമയെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. മോഹൻലാൽ ചിത്രമായ തുടരും സ്വന്തമാക്കിയ റെക്കോർഡാണ് ലോക ചാപ്റ്റർ 1 ചന്ദ്ര ഇപ്പോൾ സ്വന്തം പേരിലാക്കിയിരിക്കുന്നത്. തുടരും നേടിയ 118.9 കോടിയുടെ റെക്കോർഡാണ് ലോക പിന്നിലാക്കിയിരിക്കുന്നത്. 38 ദിവസങ്ങൾക്കുള്ളിലാണ് ചിത്രം തുടരുമിനെ വീഴ്ത്തിയത്. പ്രമുഖ താരങ്ങളുടെ സിനിമകൾ മാത്രം ഇടം നേടിയിരുന്ന 300 കോടി ക്ലബ്ബിൽ, ഒരു നായിക കഥാപാത്രത്തിന് പ്രാധാന്യം നൽകിയ ചിത്രം ഈ നേട്ടം കൈവരിച്ചത് മലയാള സിനിമയ്ക്ക് അഭിമാനമായി.

ബോക്‌സ് ഓഫീസ് കളക്ഷനിൽ ‘രാജാക്കന്മാരെയും’ വീഴ്ത്തിയാണ് കല്യാണി പ്രിയദർശൻ ‘മലയാളത്തിന്റെ ഒരേയൊരു റാണി’യായി മാറിയതെന്നാണ് സിനിമാ ലോകം ആഘോഷിക്കുന്നത്. ഒരു നായിക കഥാപാത്രത്തിന് ഇത്രയധികം കളക്ഷൻ ലഭിക്കുന്നത് മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ്. മികച്ച പ്രകടനത്തിലൂടെ കല്യാണി പ്രിയദർശൻ ആഗോള തലത്തിൽ ശ്രദ്ധ നേടി. ചിത്രം റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്.

ADVERTISEMENT

‘ലോക’യുടെ വമ്പൻ വിജയം, സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങൾ ഉൾപ്പെടെയുള്ള ഉള്ളടക്കത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർമ്മാതാക്കൾക്ക് പ്രചോദനമാകും. മികച്ച തിരക്കഥയും മേക്കിംഗും നായികയുടെ അവിസ്മരണീയ പ്രകടനവും ചേർന്നതാണ് ‘ലോക’യെ ചരിത്ര വിജയത്തിലേക്ക് നയിച്ചതെന്നാണ് നിരൂപകരുടെ വിലയിരുത്തൽ. മലയാള ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലായ ഈ വിജയം, കല്യാണി പ്രിയദർശന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറിയിരിക്കുകയാണ്.

കേരളത്തിന്റെ പുരാണങ്ങളിലെയും കെട്ടുകഥകളിലെയും ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ രചനയും സംവിധാനം നിർവ​ഹിച്ച ചിത്രമാണിത്. കല്യാണി പ്രിയദർശൻ നായികയായി എത്തിയ ചിത്രത്തിൽ നസ്ലൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ‘ലോക – ചാപ്റ്റർ വൺ:ചന്ദ്ര’ മലയാളത്തിലെ മറ്റു ഓൾ ടൈം ടോപ് ഗ്രോസ്സർ ചിത്രങ്ങളേക്കാൾ വമ്പൻ മാർജിനിൽ ലീഡ് നേടിയാണ് ബോക്സ് ഓഫീസിൽ മുന്നേറിതും മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായതും. അഞ്ച് ഭാഗങ്ങളുള്ള ലോക സീരീസിലെ ആദ്യ ചിത്രമാണിത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82


Malayalam film ‘Lokha’ enters the 300 crore club

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Bigg_boss_malayalam
Entertainment

ബിഗ് ബോസ് സീസൺ 8: സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് പ്രെഡിക്ഷൻ റിപ്പോർട്ട് ; ലിസ്റ്റിൽ ‘ദൃശ്യം’ താരവും!

by Canada Varthakal
June 9, 2026
‘കളക്ടർ ബ്രോ ഈസ് ബാക്ക്!’ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടലിലൂടെ കളക്ടറുടെ തിരിച്ചുവരവ് ആഘോഷമാക്കി സോഷ്യൽ മീഡിയ
Entertainment

‘കളക്ടർ ബ്രോ ഈസ് ബാക്ക്!’ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടലിലൂടെ കളക്ടറുടെ തിരിച്ചുവരവ് ആഘോഷമാക്കി സോഷ്യൽ മീഡിയ

by Canada Varthakal
June 7, 2026
ഹാസ്യസാമ്രാട്ടിന് വിട; സലിം കുമാറിന്റെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് സിനിമാ-രാഷ്ട്രീയ ലോകം
Entertainment

ഹാസ്യസാമ്രാട്ടിന് വിട; സലിം കുമാറിന്റെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് സിനിമാ-രാഷ്ട്രീയ ലോകം

by Canada Varthakal
June 7, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.