ഒട്ടാവ : കാനഡയിലെ ലിബറൽ ഫെഡറൽ സർക്കാരിന്റെ പ്രധാന സാമ്പത്തിക സഹായ പദ്ധതികളിലൊന്നായ ഗ്രോസറി ബെനഫിറ്റ് വിതരണം ഇന്നുമുതൽ ആരംഭിക്കും. പ്രധാനമന്ത്രി മാർക്ക് കാർണി ജനുവരിയിൽ പ്രഖ്യാപിച്ച ‘കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്’ (Canada Groceries and Essentials Benefit) പദ്ധതിയുടെ അധിക വിഹിതമാണ് ഇന്ന് മുതൽ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ എത്തിത്തുടങ്ങുക. മുൻപ് ജി.എസ്.ടി/എച്ച്.എസ്.ടി (GST/HST) ക്രെഡിറ്റ് എന്ന് അറിയപ്പെട്ടിരുന്ന ഈ പദ്ധതി, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നേരിടുന്നതിനായി സാധാരണയായി ഓരോ മൂന്ന് മാസം കൂടുമ്പോഴുമാണ് വിതരണം ചെയ്യാറുള്ളത്.
രാജ്യത്തെ ഏതാണ്ട് 12 മില്യൺ ജനങ്ങൾക്ക് ഈ ഒറ്റത്തവണ ആനുകൂല്യത്തിന് അർഹതയുണ്ടെന്നാണ് വിലയിരുത്തൽ. കുടുംബാംഗങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് സഹായധനം നിശ്ചയിച്ചിരിക്കുന്നത്. കുട്ടികളില്ലാത്ത ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന വ്യക്തിക്ക് പരമാവധി 267 ഡോളർ വരെയും, രണ്ട് കുട്ടികളുള്ള ദമ്പതികൾക്ക് പരമാവധി 533 ഡോളർ വരെയും ലഭിക്കും. വാർഷിക ആനുകൂല്യത്തിന്റെ 50 ശതമാനമാണ് ഈ ഒറ്റത്തവണ അധിക വിഹിതമായി നൽകുന്നത്. കൂടാതെ, ജൂലൈ മുതൽ അടുത്ത അഞ്ച് വർഷത്തേക്ക് കൃത്യമായ ഇടവേളകളിൽ നൽകുന്ന ത്രൈമാസ വിഹിതത്തിൽ 25 ശതമാനം വർദ്ധനവ് ഉണ്ടാകും. 2024-ലെ നികുതി റിട്ടേണുകളുടെ അടിസ്ഥാനത്തിൽ നിശ്ചിത വരുമാന പരിധിയിലുള്ള കനേഡിയൻ പൗരന്മാർക്ക് ഡയറക്ട് ഡെപ്പോസിറ്റ് വഴിയോ തപാൽ മാർഗ്ഗമോ ഈ തുക സ്വയമേവ ലഭ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
Liberal government’s grocery benefit distribution in Canada will begin today
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




