വെൽത്ത്സിംപിള് അവതരിപ്പിച്ച പുതിയ ക്രെഡിറ്റ് കാര്‍ഡും ലോണ്‍ പദ്ധതിയും കാനഡയിലെ പ്രധാന ബാങ്കുകൾക്ക് വെല്ലുവിളിയാകുന്നു. രാജ്യത്തെ പരമ്പരാഗത വൻകിട ബാങ്കുകളുടെ ആധിപത്യത്തിനാണ് ഈ പുതിയ നീക്കം വെല്ലുവിളി ഉയർത്തുന്നത്.
പുതിയതായി പുറത്തിറക്കിയ ക്രെഡിറ്റ് കാർഡിന് 2% ക്യാഷ്ബാക്കും വിദേശ ഇടപാടുകൾക്ക് (FX) ഫീസില്ല എന്നതും പ്രത്യേകതയാണ്. 2025 അവസാനത്തോടെ ലഭ്യമാകുന്ന ലോൺ സൗകര്യത്തിന് 4.45% മുതലാണ് പലിശ നിരക്ക് ആരംഭിക്കുന്നത്. കൂടാതെ, മൊബൈൽ ചെക്ക് ഡെപ്പോസിറ്റുകൾ, വയർ ട്രാൻസ്ഫറുകൾ, ബാങ്ക് ഡ്രാഫ്റ്റുകൾ, കൂടാതെ ആപ്പ് വഴി ലഭിക്കുന്ന പേപ്പർ ചെക്കുകൾ എന്നിവയുൾപ്പെടെ പുതിയ ചെക്കിംഗ് അക്കൗണ്ട് ഫീച്ചറുകളും വെൽത്ത്സിമ്പിൾ ലഭ്യമാക്കിയിട്ടുണ്ട്. വെൽത്ത്സിമ്പിളിന്റെ ഏറ്റവും ശ്രദ്ധേയമായ ഒരു സവിശേഷത, ഉപഭോക്താക്കൾക്ക് അവരുടെ നിക്ഷേപ അക്കൗണ്ടുകൾ ക്രെഡിറ്റ് ലൈനുകൾക്ക് ഈടായി ഉപയോഗിക്കാം എന്നതാണ്. ടൊറന്റോയിൽ നടത്തിയ പരീക്ഷണത്തിൽ, ഫുഡ് ഡെലിവറി ആപ്പുകൾ പോലെ, ഉപയോക്താക്കളുടെ വീടുകളിൽ പണം നേരിട്ട് എത്തിക്കുന്ന സംവിധാനവും ഇവർ പരീക്ഷിക്കുന്നുണ്ട്.
നിലവിലുള്ള 10 ബാങ്കുകളുമായി സഹകരിച്ച്, ഉപഭോക്താക്കളുടെ നിക്ഷേപങ്ങൾക്ക് 1 മില്യൺ ഡോളർ വരെ CDIC പരിരക്ഷ ഉറപ്പാക്കുകയാണ് ഇവർ ചെയ്യുന്നത്. 3 ദശലക്ഷത്തിലധികം ഉപഭോക്താക്കളാണ് വെൽത്ത്സിമ്പിളിനുള്ളത്. ഇവരിൽ നാലിലൊന്ന് പേരും നിലവിൽ അവരുടെ സ്പെൻഡിംഗ്/സേവിംഗ്സ് അക്കൗണ്ടുകൾ ഉപയോഗിക്കുന്നുണ്ട്. ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ആവശ്യപ്പെട്ട ഉൽപ്പന്നം ക്രെഡിറ്റ് കാർഡ് ആയിരുന്നു. റിട്ടയർമെന്റ്, നിക്ഷേപ അക്കൗണ്ടുകളിലേക്ക് ഉപയോക്താക്കളെ ആകർഷിക്കുന്നതിൽ വെൽത്ത്സിമ്പിൾ ഇതിനകം വിജയിച്ചിട്ടുണ്ട്.
കാനഡയിലെ “ബിഗ് സിക്സ്” ബാങ്കുകൾ ഇപ്പോഴും 90 ശതമാനത്തിലധികം ബാങ്കിംഗ് ആസ്തികൾ നിയന്ത്രിക്കുന്നുണ്ടെങ്കിലും, വെൽത്ത്സിമ്പിൾ നടത്തിയ ഒരു സർവേ പ്രകാരം, 25% കനേഡിയൻ ഉപഭോക്താക്കൾക്കും അവരുടെ നിലവിലെ ബാങ്കുകളോട് അതൃപ്തിയുണ്ട്. 38% പേർ ബാങ്ക് മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവരുമാണ്. ഒരു പരമ്പരാഗത ബാങ്കായി മാറാതെ തന്നെ, സൗകര്യപ്രദവും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ളതുമായ സാമ്പത്തിക സേവനങ്ങൾ നൽകി വളരാനാണ് വെൽത്ത്സിമ്പിൾ ലക്ഷ്യമിടുന്നത്. ഇത്, കൂടുതൽ സൗകര്യങ്ങളും സുതാര്യതയും ആധുനിക സവിശേഷതകളും ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ആകർഷകമാകും.



