കുവൈത്ത് സിറ്റി: മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളുടെ പ്രവർത്തനസജ്ജത വിലയിരുത്താനായി കുവൈത്ത് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര ഉന്നതതല യോഗം ചേർന്നു. മന്ത്രാലയ ആസ്ഥാനത്തെ ക്രൈസിസ് സെന്ററിലാണ് യോഗം നടന്നത്. ഏത് അടിയന്തര സാഹചര്യമുണ്ടായാലും നേരിടാൻ രാജ്യത്തെ ആരോഗ്യമേഖല പൂർണ സജ്ജമാണെന്ന് യോഗം വിലയിരുത്തി.
ആരോഗ്യ മന്ത്രാലയ അണ്ടർസെക്രട്ടറി ശൈഖ് ഡോ. സൽമാൻ ഖലീഫ അൽ-സബാഹ്, മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് മേധാവികൾ, സെൻട്രൽ എമർജൻസി കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ രാജ്യത്തെ പ്രധാന ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം വിശദമായി പരിശോധിച്ചു. ആംബുലൻസ് സേവനങ്ങൾ, അടിയന്തര ചികിത്സാ വിഭാഗങ്ങൾ (കാഷ്വാലിറ്റി), തീവ്രപരിചരണ വിഭാഗങ്ങൾ (ഐസിയു) എന്നിവയുടെ സജ്ജീകരണങ്ങളും യോഗം ഉറപ്പുവരുത്തിയിട്ടുണ്ട്.
രാജ്യത്തെ എല്ലാ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും നിലവിൽ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ജീവനക്കാർ പൂർണ സജ്ജരാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ തന്ത്രപ്രധാനമായ ശേഖരം രാജ്യത്ത് ആവശ്യത്തിന് ലഭ്യമാണ്. ജനങ്ങൾക്ക് തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കുന്നതിനായി ആരോഗ്യ മന്ത്രാലയം അതീവ ജാഗ്രതയോടെ സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Kuwait prepared to face any situation; Health Minister convenes emergency meeting.






