📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

50-ലും 20 വയസ്സുകാരിയായി ഖുശ്ബു; ഒപ്പം കുടുംബവും! ; ഞെട്ടിച്ച് കളഞ്ഞ ‘ഫാമിലി ട്രാൻസ്ഫോർമേഷൻ സ്റ്റോറി!

Canada Varthakal by Canada Varthakal
August 28, 2025
in Entertainment
Reading Time: 1 min read
ഖുഷ്ബുവും കുടുംബവും. Image Credit: instagram/khushsunda... Read more at: https://www.manoramaonline.com/health/fitness-and-yoga/2025/08/28/kushboo-family-weightloss-transformation.html

malayala manorama

സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം ഖുശ്ബുവിനെക്കുറിച്ച് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് ഒരേയൊരു വാർത്തയാണ്. അവരുടെ അമ്പരപ്പിക്കുന്ന ശരീരഭാരം കുറച്ചുള്ള മാറ്റം. കഴിഞ്ഞ കുറച്ചുനാളുകളായി ഖുശ്ബു തന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചപ്പോഴെല്ലാം ആരാധകർ ഒന്നടങ്കം അത്ഭുതപ്പെട്ടിരുന്നു. പ്രായം 50 പിന്നിട്ടപ്പോൾ 20 കിലോയിലധികം ഭാരം കുറച്ചാണ് ഖുശ്ബു ഈ മാറ്റം സാധ്യമാക്കിയത്.

എന്നാൽ ഇപ്പോൾ കുടുംബത്തോടൊപ്പമുള്ള ചിത്രത്തിൽ ഖുശ്ബുവിന്റേയും ഭര്‍ത്താവായ സുന്ദറിന്റേയും മക്കളായ അവന്തികയുടേയും അനന്തിതയുടേയും ട്രാന്‍സ്ഫര്‍മേഷനാണ് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. കുടുംബാത്തോടൊപ്പം ഗണേശ ചതുര്‍ത്ഥി ആഘോഷിച്ച ചിത്രമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. പണ്ട് ഖുഷ്ബു തന്റെ രണ്ട് പെൺകുട്ടികളോടുമൊപ്പം ചിത്രങ്ങൾ പങ്കുവച്ചിരുന്നപ്പോൾ വന്നിരുന്ന കമന്റുകൾ അല്ല ഇപ്പോഴുള്ളത്.

ADVERTISEMENT

അമ്മയും മക്കളും ഇതെങ്ങനെ ഇത്രയും മെലിഞ്ഞുവെന്നാണ് ജനങ്ങളുടെ സംശയം. ഏറെ നാളുകൾക്കു മുൻപ് തന്നെ ഈ ട്രാൻസ്ഫർമേഷൻ സംഭവിച്ചുവെങ്കിലും ഫാമിലി ഫോട്ടോ പങ്കുവച്ചതോടെ ഇത് വൈറലാവുകയായിരുന്നു. പണ്ടത്തെ ഫോട്ടോകളും ഇപ്പോഴത്തെ ലുക്കും ചേർത്ത് അസാധ്യ ട്രാൻസ്ഫോർമേഷനെന്നും, തിരിച്ചറിയാൻ പോലും കഴിയാത്ത വിധം മാറിയെന്നും അഭിപ്രായങ്ങൾ നിറയുന്നു.

ADVERTISEMENT

കുറച്ചു മാസങ്ങൾക്കു മുൻപ് ഖുഷ്ബുവിന്റെ ഫോട്ടോ വൈറലായിരുന്നു. തടികുറച്ച്, കൂടുതൽ ചെറുപ്പമായ ഖുഷ്ബുവിന്റെ ചിത്രങ്ങൾ സമൂഹമാധ്യമം ഏറ്റെടുത്തു. പ്രായം 40 പിന്നിട്ടാൽ ആരോഗ്യം മോശമാകുമെന്നും ശരീരഭാരം നിയന്ത്രിക്കാൻ കഴിയില്ലെന്നും വിശ്വസിച്ചവർക്ക് ഈ മാറ്റം വലിയൊരു അത്ഭുതമായിരുന്നു. 54 വയസ്സിൽ ഇത്രയും മികച്ചൊരു മാറ്റം സാധ്യമായത് ചിട്ടയായ ജീവിതശൈലിയിലൂടെയാണ്. യോഗ ഉൾപ്പടെയുള്ള വ്യായാമങ്ങൾ, ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ എന്നിവ 20 കിലോ കുറയാൻ കാരണമായി. സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ഈ ചിത്രങ്ങൾ ഒരുപാട് പേർക്ക് പ്രചോദനമായെന്ന് കമന്റുകൾ പറയുന്നു.

ഖുശ്ബുവിന്റെ ഈ ആരോഗ്യ യാത്രയിൽ അവരുടെ കുടുംബവും ഒപ്പം ചേർന്ന് ശരീരഭാരം കുറച്ച് കൂടുതൽ ആരോഗ്യവാന്മാരായി. ഒരു കുടുംബം ഒന്നടങ്കം ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് മാറിയത് പലർക്കും പ്രചോദനമായിട്ടുണ്ട്. ശരീരഭാരം കുറയ്ക്കുന്നതു സംബന്ധിച്ച് ധാരാളം തെറ്റിദ്ധാരണകൾ ഇന്നും നിലനിൽക്കുന്നുണ്ട്. പട്ടിണി കിടന്നാൽ പെട്ടെന്ന് ഭാരം കുറയും, കാർഡിയോ വ്യായാമങ്ങൾ ചെയ്താലേ തടി കുറയ്ക്കാൻ കഴിയു, പ്രായം കൂടിയാൽ ശരീരത്തിൽ മാറ്റം വരുത്താൻ കഴിയില്ല എന്നിവയാണ് അവയിൽ ചിലത്.

എന്നാൽ ഇതല്ല സത്യാവസ്ഥ. പട്ടിണി കിടന്നാൽ ഭാരം കുറഞ്ഞേക്കാം, ഒപ്പം ആരോഗ്യവും നശിക്കും. എല്ലാ പോഷണങ്ങളും ശരീരത്തിനു നൽകിക്കൊണ്ട്, സമീകൃതാഹാരം കഴിച്ചുകൊണ്ട് വേണം ഭാരം കുറയ്ക്കേണ്ടത്. വ്യായാമം എങ്ങനെ വേണമെങ്കിലും ആകാം. യോഗ, ഡാൻസ്, സൂംബ, തുടങ്ങിയവയെല്ലാം നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. എന്നാൽ കാർഡിയോ മാത്രമാണ് ശരീരഭാരം കുറയാൻ സഹായിക്കുകയെന്നത് തെറ്റാണ്. വെയിറ്റ് ട്രെയിനിങ്ങിനും വലിയ പ്രാധാന്യമുണ്ട്. 30 വയസ്സ് കഴിഞ്ഞവർ പേശികൾക്ക് നാശം സംഭവിക്കാതിരിക്കാനും കരുത്ത് ഉണ്ടാകാനും നിർബന്ധമായും വെയിറ്റ് ട്രെയിനിങ് ചെയ്യണമെന്ന് വിദഗ്ധർ പറയുന്നു. ഏത് പ്രായത്തിലായാലും മനസ്സ് വച്ചാൽ ശരീരഭാരം കുറയ്ക്കാൻ കഴിയും.

kushboo-family-weightloss-transformation.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

karuppu
Entertainment

സൂര്യ-തൃഷ ചിത്രം ‘കറുപ്പ്’ മെയ് 14-ന്; പ്രത്യേക ഷോയ്ക്ക് അനുമതി നൽകി മുഖ്യമന്ത്രി വിജയ്

by Canada Varthakal
May 13, 2026
MOHALAL MAMMOOTTY
Entertainment

ബോക്സ് ഓഫീസ് കത്തിച്ച് ‘ദൃശ്യം 3’; പേട്രിയറ്റിനെ പിന്നിലാക്കി ജോർജുകുട്ടിയുടെ മാസ് എൻട്രി!

by Canada Varthakal
May 12, 2026
വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തിളങ്ങി തൃഷ; ശ്രദ്ധേയമായി ഇൻസ്റ്റാഗ്രാം പോസ്റ്റ്
Entertainment

വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തിളങ്ങി തൃഷ; ശ്രദ്ധേയമായി ഇൻസ്റ്റാഗ്രാം പോസ്റ്റ്

by Canada Varthakal
May 11, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.