കോഴിക്കോട്: കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല അന്തരിച്ചു. അർബുദ രോഗബാധിതയായി ചികിത്സയിലായിരുന്നു. കോഴിക്കോട് മൈത്ര ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 59 വയസായിരുന്നു. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്നാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖത്തെ തുടർന്ന് ആറുമാസത്തോളമായി വീട്ടിൽ വിശ്രമത്തിലായിരുന്നു അവർ.
2005ൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. 2010, 2020 വർഷങ്ങളിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. 2021-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽനിന്ന് മത്സരിച്ച് നിയമസഭയിലേക്കെത്തി. 8472 വോട്ടിനാണ് കോൺഗ്രസ് സ്ഥാനാർഥി എൻ.സുബ്രഹ്‌മണ്യനെ പരാജയപ്പെടുത്തിയത്. അത്തോളി ചോയികുളം സ്വദേശിനിയാണ്. ഭർത്താവ് കാനത്തിൽ അബ്ദുറഹ്‌മാൻ, മക്കൾ അയ്റീജ് റഹ്‌മാൻ, അനൂജ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Koyilandy MLA Kanathil Jameela Passes Away





