Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

ബ്രിട്ടനെ നയിക്കാൻ ഇനി ‘കിംഗ് ഓഫ് ദി നോർത്ത്’; Andy Benham തിങ്കളാഴ്ച അധികാരമേൽക്കും!

Canada Varthakal by Canada Varthakal
July 19, 2026
in World
Reading Time: 1 min read
ബ്രിട്ടനെ നയിക്കാൻ ഇനി ‘കിംഗ് ഓഫ് ദി നോർത്ത്’; Andy Benham തിങ്കളാഴ്ച അധികാരമേൽക്കും!

രാഷ്ട്രീയ അസ്ഥിരത തുടരുന്ന ബ്രിട്ടണിൽ പുതിയ പ്രധാനമന്ത്രിയായി ലേബർ പാർട്ടി നേതാവ് Andy Benham തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തി രണ്ട് വർഷം മാത്രം പ്രധാനമന്ത്രിയായിരുന്ന കെയ്ർ സ്റ്റാർമർക്ക് പകരം Andy Benham വരുമ്പോൾ ബ്രിട്ടണ് രാഷ്ട്രീയമായി മാത്രമല്ല, വലിയ സാമ്പത്തിക ഉത്തേജനവും പ്രതീക്ഷകളേറെയാണ്. ഒരു വ്യാഴവട്ടക്കാലത്തെ കണ്‍സേര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭരണത്തിന് അന്ത്യം കുറിച്ച് 2024 ലാണ് ലേബർ പാർട്ടിയെ ബ്രിട്ടീഷ് ജനത അധികാരത്തിലേറ്റിയത്. എന്നാൽ പ്രധാനമന്ത്രിയായി രണ്ട് വർഷം പൂർത്തിയാകുമ്പോഴേക്കും സ്വന്തം പാർട്ടി എം പിമാരുടെ പിന്തുണ നഷ്ടമായി കെയ്ർ സ്റ്റാർമർക്ക് ഒടുവിൽ രാജിവെക്കേണ്ടി വന്നു.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് ലോകം വാഴ്ത്തിയ ബ്രിട്ടനെ അടുത്തിടെയായി ലോകം വിശേഷിപ്പിക്കുന്നത് പ്രധാനമന്ത്രിമാർ വാഴാത്ത രാജ്യമെന്നാണ്. ബ്രെക്സിറ്റ് പ്രഖ്യാപനത്തോടെ തുടങ്ങിയ രാഷ്ട്രീയ അസ്ഥിരതയിൽ കഴിഞ്ഞ 10 വർഷത്തിനിടെ ആറ് പ്രധാനമന്ത്രിമാരാണ് പാതിവഴിയിൽ രാജിവെച്ചിറങ്ങിയത്. ഈ പ്രതിസന്ധി ഘട്ടത്തിലാണ് ലേബർ പാർട്ടിയുടെ പുതിയ നായകനായി Andy Benham എത്തുന്നത്. 2001 ൽ ആദ്യമായി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബേണം, മുൻപ് ആഭ്യന്തരം, ആരോഗ്യം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. 2017 ൽ പാർലമെന്റ് വിട്ട അദ്ദേഹം ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ മേയറായി തിളങ്ങിയതോടെയാണ് വടക്കൻ ഇംഗ്ലണ്ടിന്റെ വികസന നായകനായി ‘കിംഗ് ഓഫ് ദി നോർത്ത്’ എന്ന വിളിപ്പേര് നേടിയത്.

ADVERTISEMENT

കഴിഞ്ഞ ദിവസം നടന്ന പ്രത്യേക ലേബർ പാർട്ടി സമ്മേളനത്തിൽ നേതാവായി തിരഞ്ഞെടുത്ത ശേഷം, ബ്രിട്ടണ് വേണ്ടി ‘ഐ ഹാവ് എ പ്ലാൻ’ എന്ന് പ്രഖ്യാപിച്ച ബേണത്തിൻ്റെ പ്രസംഗത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ബ്രിട്ടന്‍റെ ഭരണസംവിധാനത്തെയും സാമ്പത്തിക വികസന മാതൃകയെയും അടിമുടി മാറ്റിമറിക്കുന്ന പരിഷ്കാര പദ്ധതികളാണ് അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നത്. അധികാരം ലണ്ടനിൽ മാത്രം കേന്ദ്രീകരിക്കുന്ന പതിറ്റാണ്ടുകളായുള്ള ഭരണരീതിക്ക് വിരാമമിട്ട് പ്രധാനമന്ത്രിയുടെ ഓഫിസായ ‘നമ്പർ 10 ഡൗണിങ് സറ്റ്രീറ്റ്’ പ്രവർത്തനങ്ങളുടെ ഒരു പ്രധാന വിഭാഗം മാഞ്ചസ്റ്ററിലേക്ക് മാറ്റി ‘നമ്പർ 10 നോർത്ത്’ സ്ഥാപിക്കുമെന്ന പ്രഖ്യാപനം ബ്രിട്ടണിൽ വലിയ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അധികാര വികേന്ദ്രീകരണം, പ്രാദേശിക സാമ്പത്തിക വളർച്ച, ദീർഘകാല ദേശീയ വികസനം എന്നിവയാണ് ആൻഡി ബേണത്തിൻ്റെ നയങ്ങളുടെ കാതൽ. എന്നാൽ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ രാജിയിലേക്ക് നയിച്ച ജീവിതച്ചെലവ് വർധന മൂലമുള്ള പ്രതിസന്ധി മറികടക്കാനും, മന്ദഗതിയിലായ സാമ്പത്തിക വളർച്ചയ്ക്ക് പുത്തനുണർവ് നൽകാനും വോട്ടർമാരുടെ വിശ്വാസം വീണ്ടെടുക്കാനും അദ്ദേഹത്തിന് സാധ്യമാകുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്. ബേണത്തിന്റെ ആശയങ്ങൾ പുതിയതല്ലെന്നും ഊർജച്ചെലവ് കുറയ്ക്കലും നികുതി ഇളവുകളുമാണ് രാജ്യത്തിന് ആവശ്യമെന്നും കണ്‍സേര്‍വേറ്റീവ് പാര്‍ട്ടി നേതാക്കൾ ഓർമ്മിപ്പിക്കുന്നുണ്ട്. നൂറ്റാണ്ടുകളായി പിന്തുടരുന്ന രാഷ്ട്രീയ ചിന്ത ഈ നയങ്ങളിലൂടെ ബ്രിട്ടൺ കൈവെടിയുമോ എന്ന ചോദ്യത്തിന് വരും നാളുകളിൽ കാലം ഉത്തരം നൽകും.

‘King of the North’ to lead Britain; Andy Benham to take office on Monday!

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

സൗദി എണ്ണ കേന്ദ്രങ്ങൾക്ക് നേരെ ഹൂതി ആക്രമണം; ഇറാന് എതിരെയുള്ള വ്യോമാക്രമണം താൽക്കാലികമായി നിർത്തിവെച്ച് യുഎസ്
World

സൗദി എണ്ണ കേന്ദ്രങ്ങൾക്ക് നേരെ ഹൂതി ആക്രമണം; ഇറാന് എതിരെയുള്ള വ്യോമാക്രമണം താൽക്കാലികമായി നിർത്തിവെച്ച് യുഎസ്

by Canada Varthakal
July 26, 2026
ഇറാൻ്റെ വധഭീഷണി: നാറ്റോ ഉച്ചകോടിക്കിടെ തുർക്കിയിൽ വിമാനം മാറി ഡൊണാൾഡ് ട്രംപ്; അടിയന്തര നീക്കവുമായി യുഎസ് സീക്രട്ട് സർവീസ്
World

ഇറാൻ്റെ വധഭീഷണി: നാറ്റോ ഉച്ചകോടിക്കിടെ തുർക്കിയിൽ വിമാനം മാറി ഡൊണാൾഡ് ട്രംപ്; അടിയന്തര നീക്കവുമായി യുഎസ് സീക്രട്ട് സർവീസ്

by Canada Varthakal
July 26, 2026
Christopher Street Day
World

ബെർലിൻ പ്രൈഡ് പരേഡിനിടയിൽ വാൻ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

by Canada Varthakal
July 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.