വാൻകൂവർ; വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖലിസ്ഥാൻ വിഘടനവാദികളുടെ ഭീഷണി. സിഖ്‌സ് ഫോർ ജസ്റ്റിസ് എന്ന സംഘടനയാണ് വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ഓഫിസ് ഉപരോധിക്കുമെന്നും പിടിച്ചെടുക്കുമെന്നും പ്രഖ്യാപിച്ചത്. വാൻകൂവറിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ദിനിഷ് പട്‌നായിക്കിനെ ലക്ഷ്യം വെക്കുമെന്നും ഇവർ പോസ്റ്ററുകളിലൂടെ മുന്നറിയിപ്പ് നൽകി.
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തിലാണ് ഈ ഭീഷണി. വ്യാഴാഴ്ച ഇന്ത്യൻ കോൺസുലേറ്റിലേക്ക് ഇന്ത്യൻ, കനേഡിയൻ പൗരന്മാർ വരരുതെന്നും ഖലിസ്ഥാൻ വിഘടനവാദികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യൻ കോൺസുലേറ്റുകൾ ഖലിസ്ഥാൻ വിഘടനവാദികളെ ലക്ഷ്യം വെച്ച് ചാരശൃംഖല നടത്തുന്നുണ്ടെന്ന് സിഖ്‌സ് ഫോർ ജസ്റ്റിസ് പ്രസ്താവനയിൽ ആരോപിച്ചു. രണ്ട് വർഷം മുൻപ് കൊല്ലപ്പെട്ട ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞിരുന്നു. ഈ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഖലിസ്ഥാൻ സംഘടനയുടെ പുതിയ പ്രസ്താവന.
ഖലിസ്ഥാൻ വിഘടനവാദികൾക്ക് കാനഡയിൽ നിന്നുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് കനേഡിയൻ സർക്കാർ അടുത്തിടെ സമ്മതിച്ചിരുന്നു. സിഖ്‌സ് ഫോർ ജസ്റ്റിസ് കൂടാതെ ബബ്ബർ ഖൽസ ഇന്റർനാഷനൽ, ഇന്റർനാഷനൽ എസ്‌വൈഎഫ് എന്നീ ഖലിസ്ഥാൻ ഗ്രൂപ്പുകൾക്കും സഹായം ലഭിക്കുന്നതായി കനേഡിയൻ ആഭ്യന്തര റിപ്പോർട്ടിൽ പറയുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Khalistani Outfit Announces Siege On Indian Consulate In Vancouver






