തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം അവസാനിച്ചപ്പോൾ സംസ്ഥാനത്ത് ആകെ 75.01 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. വൈകിട്ട് 5.30 വരെയുള്ള കണക്കുകൾ പ്രകാരം നാല് മണ്ഡലങ്ങളിൽ പോളിങ് 80 ശതമാനത്തിന് മുകളിലെത്തിയിട്ടുണ്ട്. കുന്നത്തുനാട് മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടുകൾ പോൾ ചെയ്തത് (81.99%). ചിറ്റൂർ (81%), കുന്നമംഗലം (80.35%), അരൂർ (80%) എന്നിവയാണ് 80 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയ മറ്റ് മണ്ഡലങ്ങൾ.
അന്തിമ പോളിങ് ശതമാനം ലഭ്യമായിട്ടില്ല. ആറു മണിവരെയാണ് വോട്ടെടുപ്പ് സമയപരിധിയെങ്കിലും ചില ബൂത്തുകളിൽ വോട്ടർമാർ വരിയിലാണ്.വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പായതിനാൽ പോളിങ് ശതമാനത്തിൽ സ്വാഭാവിക വർധനവുണ്ടാകാം. ഇനി 25 നാൾ മുന്നണികൾക്ക് കൂട്ടലും കിഴിക്കലിന്റെയും ദിനങ്ങളാണ്. മെയ് നാലിനാണ് വോട്ടെണ്ണൽ.
കേരളത്തേക്കാൾ കൂടുതൽ പോളിങ് ശതമാനമാണ് ഇന്ന് വോട്ടെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും രേഖപ്പെടുത്തിയിരിക്കുന്നത്. വൈകീട്ട് അഞ്ചുവരെയുള്ള കണക്കുകൾ പ്രകാരം അസമിൽ 84.42 ശതമാനവും പുതുച്ചേരിയിൽ 86.92 ശതമാനവും രേഖപ്പെടുത്തിയിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Kerala Election 2024: Record Voter Turnout Signals Major Shift




