ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലുള്ള കെലോണ (Kelowna) നഗരത്തിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്കായി പുതിയ മുൻഗണനാ പട്ടിക പുറത്തുവിട്ടു. 2026-ലെ ഫ്രഞ്ച് കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റ് (FCIP) പദ്ധതി പ്രകാരം ആറ് പ്രധാന മേഖലകളിലായി 25 തൊഴിലുകളെയാണ് മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫ്രഞ്ച് ഭാഷാ നൈപുണ്യമുള്ളവർക്ക് കാനഡയിൽ സ്ഥിരതാമസം (PR) ലഭിക്കുന്നത് ഈ പദ്ധതിയിലൂടെ എളുപ്പമാകും.
പ്രധാന മേഖലകൾ പരിശോധിക്കാം,
സെയിൽസ് ആൻഡ് സർവീസ്
ട്രേഡ്‌സ്, ട്രാൻസ്പോർട്ട്, എക്യുപ്‌മെന്റ് ഓപ്പറേറ്റർമാർ
വിദ്യാഭ്യാസം, നിയമം, സോഷ്യൽ സർവീസ്
ആരോഗ്യ മേഖല
ബിസിനസ്, ഫിനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ (പുതിയത്)
നാച്ചുറൽ ആൻഡ് അപ്ലൈഡ് സയൻസ്
ഈ വർഷം എട്ട് പുതിയ ജോലികൾ കൂടി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. അക്കൗണ്ടിംഗ് ടെക്നീഷ്യൻമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ, ഓട്ടോമോട്ടീവ് സർവീസ് ടെക്നീഷ്യൻമാർ, ബേക്കർമാർ, കാർപെന്റർമാർ, കുക്കുമാർ, ഏർലി ചൈൽഡ്ഹുഡ് എജ്യുക്കേറ്റർമാർ എന്നിവർക്കെല്ലാം വൻ അവസരമാണുള്ളത്. ഈ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് മണിക്കൂറിന് 21 മുതൽ 28 ഡോളർ വരെ മിനിമം വേതനം ലഭിക്കും.
അപേക്ഷിക്കാനുള്ള നിബന്ധനകൾ:
ഈ പദ്ധതിയിലൂടെ പി.ആർ. ലഭിക്കുന്നതിന് അപേക്ഷകർക്ക് ഫ്രഞ്ച് ഭാഷയിൽ നിശ്ചിത നിലവാരം (NCLC Level 5) ഉണ്ടായിരിക്കണം. കൂടാതെ, അംഗീകൃത തൊഴിലുടമയിൽ നിന്നുള്ള തൊഴിൽ വാഗ്ദാനവും (Job Offer) അത്യാവശ്യമാണ്. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഹൈസ്കൂൾ ഡിപ്ലോമയും അപേക്ഷകർക്ക് നിർബന്ധമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പി.ആർ. അപേക്ഷാ നടപടികൾ പൂർത്തിയാകുന്നതുവരെ കാനഡയിൽ ജോലി ചെയ്യാൻ പ്രത്യേക രണ്ട് വർഷത്തെ വർക്ക് പെർമിറ്റും ലഭിക്കും.
ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകൾ, ഗ്യാസ് സ്റ്റേഷനുകൾ തുടങ്ങിയ മേഖലകളെ ഈ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജൂൺ മുതൽ ഡിസംബർ വരെ ഏഴ് ഘട്ടങ്ങളിലായാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഓരോ മാസവും 15 മുതൽ 30 വരെയായിരിക്കും അപേക്ഷാ കാലാവധി. കാനഡയിൽ കുടിയേറാൻ ആഗ്രഹിക്കുന്ന നഴ്സുമാർക്കും അധ്യാപകർക്കും ഐടി പ്രൊഫഷണലുകൾക്കും ഫ്രഞ്ച് ഭാഷ കൂടി വശമുണ്ടെങ്കിൽ ഈ അവസരം പ്രയോജനപ്പെടുത്താം.
The jobs being prioritized in Kelowna, British Columbia under IRCC’s francophone PR pathway
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



