ലണ്ടൻ (ഒന്റാറിയോ): കൃഷിയോടുള്ള താത്പര്യം നിലനിർത്താനും പ്രോത്സാഹിപ്പിക്കാനുമായി കാനഡ പ്രവാസി കേരളാ കോൺഗ്രസ് (എം) എല്ലാ വർഷവും നടത്തിവരുന്ന അഗ്രി ഫെസ്റ്റ് 2025 ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമായി കർഷകശ്രീ അവാർഡുകൾ വിതരണം ചെയ്തു.ലണ്ടൻ ഒന്റാറിയോയിൽ നടന്ന ചടങ്ങിൽ, വിവിധ കനേഡിയൻ നഗരങ്ങളിൽ നിന്നുള്ള അഞ്ച് പ്രവാസികൾക്കാണ് ഈ വർഷത്തെ കർഷകശ്രീ അവാർഡുകൾ സമ്മാനിച്ചത്.
കാനഡയിലെ വിവിധ നഗരങ്ങളിൽ കൃഷിയിൽ മികവ് തെളിയിച്ച പ്രവാസികളാണ് ഇത്തവണത്തെ അവാർഡിന് അർഹരായത്: ജിജിൻ ഇലഞ്ഞിക്കൽ (ബെൽവിൽ), ബിജോയ് ഇല്ലം (വിൻഡ്‌സർ), ജസ്‌വിൻ മാത്യു (വാൻകൂവർ), ജോർജ് കാപ്പുകാട്ട് (നയാഗ്ര), തോമസ് വർഗ്ഗീസ് (ലണ്ടൻ, ഒന്റാറിയോ).
പ്രസിഡന്റ് സോണി മണിയങ്ങാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിനു മുളയാനിക്കൽ സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന യോഗത്തിൽ പങ്കെടുത്തവർ തങ്ങളുടെ കൃഷി അനുഭവങ്ങളും ഓർമകളും പങ്കുവെച്ചത് ഏറെ ശ്രദ്ധേയമായി. ട്രഷറർ റോഷൻ പുല്ലുകാലായിൽ നന്ദി പറഞ്ഞു. ബൈജു പാകലോമറ്റം, ജോർജ് നടയാത്ത്, ബിനേഷ് ജോർജ്, അമൽ വിൻസന്റ്, സിബി മുളയിങ്കൽ, സിസ്‌മോൻ തോമസ്, സജി കാരിയാടിയിൽ, അബിൻ ജോസഫ്, റെന്നി മാണി, ജോജി ജോൺ എന്നിവർ യോഗത്തിൽ സംസാരിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Karshaka Sree Awards were distributed at the AGRI FEST organized by Canada Pravasi Kerala Congress (M)






