ഡബ്ലിൻ: അയർലണ്ടിലെ താമസക്കാർക്ക് കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള ഫാമിലി റീയൂണിഫിക്കേഷൻ പോളിസികളിൽ പുതിയ ഭേദഗതികൾ പ്രഖ്യാപിച്ചു. 2016-ൽ നിലവിൽ വന്ന പോളിസികളാണ് ഇപ്പോൾ പൊളിച്ചെഴുതിയത്. ഈ മാറ്റങ്ങൾ പ്രകാരം, ചില വിഭാഗക്കാർക്ക് അവരുടെ പങ്കാളികളെയും കുട്ടികളെയും വേഗത്തിൽ അയർലണ്ടിലേക്ക് കൊണ്ടുവരാൻ സാധിക്കും.
പുതിയ നിയമങ്ങളിലെ പ്രധാന മാറ്റങ്ങൾ:
ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ഉൾപ്പെടെയുള്ള എല്ലാ ജനറൽ എംപ്ലോയ്മെന്റ് പെർമിറ്റുകാർക്കും (General Employment Permit) ഇനിമുതൽ ‘C’ കാറ്റഗറി സ്പോൺസർമാരുടെ വിഭാഗത്തിലായിരിക്കും പരിഗണന ലഭിക്കുക. സ്പൗസിനെ (പങ്കാളി) മാത്രം കൊണ്ടുവരാൻ അപേക്ഷിക്കുന്നവർക്ക്, നേരത്തെ ആവശ്യമായിരുന്ന രണ്ട് വർഷത്തെ വരുമാനത്തിന് പകരം, 12 മാസത്തെ (ഒരു വർഷത്തെ) മൊത്ത വരുമാനം (€30,000 യൂറോ) തെളിയിച്ചാൽ മതിയാകും. (മൈനർ കുട്ടികൾക്ക് നിലവിലെ Working Family Payment (WFP) ത്രെഷോൾഡ് നിലനിർത്തണം.) ജനറൽ വർക്ക് പെർമിറ്റുകാർക്ക് പങ്കാളിയെ കൊണ്ടുവരാനുള്ള 12 മാസത്തെ വെയിറ്റിംഗ് പീരിയഡ് (അതായത്, പെർമിറ്റ് ലഭിച്ച് ഒരു വർഷത്തിന് ശേഷം അപേക്ഷിക്കാം) തുടരും. ക്രിട്ടിക്കൽ സ്‌കിൽ വിസക്കാർക്ക് (Critical Skills Visa) വിസ ലഭിച്ച ഉടൻ തന്നെ അവരുടെ പങ്കാളികളെയും മൈനർ കുട്ടികളെയും അയർലണ്ടിലേക്ക് കൊണ്ടുവരാൻ സാധിക്കും. അവർക്ക് വെയിറ്റിംഗ് പീരിയഡ് ബാധകമല്ല. ഫാമിലി റീയൂണിഫിക്കേഷൻ വഴി വിസ ലഭിക്കുന്ന 16-നും 18-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് 1G വിസ ലഭിക്കും. ഇത് അവർക്ക് രാജ്യത്ത് ജോലി ചെയ്യാനുള്ള അനുമതി നൽകും. മാതാപിതാക്കളെയും മറ്റ് പ്രായപൂർത്തിയായ ആശ്രിതരെയും അയർലണ്ടിൽ കൂടെ താമസിപ്പിക്കുന്നതിനുള്ള സ്പോൺസർഷിപ്പ് അപേക്ഷകൾ നൽകാനും പുതിയ നയങ്ങളിൽ അവസരമുണ്ട്. പുതിയ നയം പ്രവാസികൾക്ക് അവരുടെ കുടുംബ ജീവിതം കൂടുതൽ എളുപ്പമാക്കാനും, ജനറൽ വർക്ക് പെർമിറ്റിലുള്ളവർക്ക് ദീർഘമായ കാത്തിരിപ്പ് ഒഴിവാക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Ireland’s Key Changes to Family Reunification Rules






