ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ടെക് ഭീമനായ ആപ്പിൾ ഐഫോൺ 17 സീരീസ് ഇന്ന് പുറത്തിറക്കും. സെപ്റ്റംബർ 9ന് ഇന്ത്യൻ സമയം രാത്രി 10:30ന് ആണ് ലോഞ്ച്. “Awe Dropping” എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി യുഎസിലെ കാലിഫോർണിയയിലെ കുപെർട്ടിനോയിലുള്ള ആപ്പിൾ പാർക്കിലെ സ്റ്റീവ് ജോബ്‌സ് തിയറ്ററില്‍ ആണ് നടക്കുന്നത്. അതേസമയം ഈ പരിപാടി തത്സമയമാണോ അതോ മുൻകൂട്ടി റെക്കോർഡു ചെയ്‌തതാണോ എന്ന് വ്യക്തമല്ല. ഓൺലൈനിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക്, ഐഫോൺ 17 ലോഞ്ചിന്റെ ലൈവ് സ്ട്രീമിൽ ട്യൂൺ ചെയ്യാൻ ആപ്പിൾ ഡോട്ട് കോം, ആപ്പിൾ ടിവി ആപ്പ് അല്ലെങ്കിൽ കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ എന്നിവ സന്ദർശിക്കാം.
പുതിയ ഐഫോൺ ലൈനപ്പിലെ ഏറ്റവും വലിയ സർപ്രൈസ് ഐഫോൺ 17 എയറാണ്. ചരിത്രത്തിലെ ഏറ്റവും കനം കുറഞ്ഞ ഐഫോണായിരിക്കും ഇതെന്ന് ആപ്പിൾ അവകാശപ്പെടുന്നു. വെറും 5.5 എംഎം കനം മാത്രമുള്ള ഈ ഫോൺ സ്റ്റൈലിഷും സ്ലിമ്മും ആയ ഫോണുകൾ ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. 6.6 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ, പുതിയ എ19 ചിപ്പ്, 48 എംപി പിൻ ക്യാമറ, 24 എംപി മുൻ ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകൾ.
ഐഫോൺ 17 സീരീസിലെ ഏറ്റവും പ്രീമിയം മോഡലാണ് ഐഫോൺ 17 പ്രോ മാക്സ്. ഐഫോൺ ചരിത്രത്തിൽ ആദ്യമായി 5,000 എംഎഎച്ച് ബാറ്ററി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 6.9 ഇഞ്ച് ഓലെഡ് ഡിസ്പ്ലേ, 120Hz പ്രോ-മോഷൻ ഡിസ്പ്ലേ, ആന്റി-റിഫ്ലെക്ടീവ് ഡിസ്പ്ലേ ഫീച്ചറുകൾ ഫോണിനെ കൂടുതൽ ആകർഷകമാക്കുന്നു. ഏറ്റവും പുതിയ എ19 പ്രോ ചിപ്പ്, 12 ജിബി റാം, 256 ജിബി മുതൽ 1 ടിബി വരെ സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവ ഫോണിന് കരുത്തേകും. വേപ്പർ ചേമ്പർ കൂളിംഗും റിവേഴ്സ് വയർലെസ് ചാർജിംഗും ഇതിൽ ലഭ്യമാണ്.
പുതിയ ഐഫോണുകൾക്ക് പുറമെ ആപ്പിൾ വാച്ച് സീരീസ് 11, ആപ്പിൾ വാച്ച് അൾട്രാ 3, പുതിയ എയർപോഡ്സ് 3 എന്നിവയും അവതരിപ്പിച്ചു. പുതിയ ഡിവൈസുകളെല്ലാം ‘ലിക്വിഡ് ഗ്ലാസ്’ ഡിസൈൻ ഭാഷയിലുള്ള iOS 26 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ഐപാഡ് പ്രോ, വിഷൻ പ്രോ, ആപ്പിൾ ടിവി, ഹോംപാഡ് മിനി എന്നിവയും ഉടൻ പുറത്തിറങ്ങിയേക്കുമെന്നാണ് സൂചന.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



