ഇൻഡിഗോ വിമാന സർവീസുകളിലെ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ യാത്രാദുരിതം ലഘൂകരിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു. ഡിസംബർ 6, 7 തീയതികളിൽ പ്രധാന ദീർഘദൂര റൂട്ടുകളിൽ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.
യാത്രാ തിരക്ക് പരിഗണിച്ച് ഡിസംബർ 5 മുതൽ 13 വരെയായി 30 സ്പെഷ്യൽ ട്രെയിനുകൾ ഒരുക്കാനാണ് നിലവിൽ ആലോചിക്കുന്നത്. ഇതിന് പുറമെ, 37 ട്രെയിനുകളിലായി ആകെ 116 അധിക കോച്ചുകളും റെയിൽവേ വിന്യസിച്ചിട്ടുണ്ട്. വിമാന സർവീസ് റദ്ദാക്കലിനെ തുടർന്ന് യാത്ര മുടങ്ങിയവർക്ക് വലിയ ആശ്വാസമാകും ഈ നടപടി.
അതേസമയം, ഇൻഡിഗോ കമ്പനിയുടെ നിയമലംഘനത്തിലേക്ക് വ്യോമയാന മന്ത്രാലയം അന്വേഷണം കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ മാസം നൽകിയ ഉത്തരവ് നടപ്പാക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്നും, പ്രതിസന്ധി സംബന്ധിച്ച ഒരു മുന്നറിയിപ്പും വ്യോമയാന മന്ത്രാലയത്തിന് നൽകിയില്ല എന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ എയർഇന്ത്യയടക്കം മറ്റ് വിമാനക്കമ്പനികൾ ഡിജിസിഎയുടെ നിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ട്.
വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്തതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിരവധി യാത്രക്കാർ കുടുങ്ങിയിരിക്കുകയാണ്. വിദേശത്തേക്ക് പോകേണ്ടവരും ശബരിമല തീർത്ഥാടകരുമടക്കമുള്ളവർ വിമാനത്താവളത്തിന് പുറത്ത് കാത്തിരിക്കുന്നുണ്ടെങ്കിലും കൃത്യമായ വിവരങ്ങൾ ഇൻഡിഗോ അധികൃതർ നൽകിയിട്ടില്ല. ഇന്ന് രാവിലെ പുറപ്പെടേണ്ടിരുന്ന കൊച്ചി-ബെംഗളൂരു, കൊച്ചി-ഹൈദരാബാദ് ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയിരുന്നു. കൂടാതെ രാവിലെ 10.30-ഉണ്ടായിരുന്ന കൊച്ചി-മുംബൈ ഇൻഡിഗോ വിമാനം വൈകുമെന്നും അറിയിച്ചിട്ടുണ്ടായിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
IndiGo crisis deepens; Railways announces 30 special trains to ease travel woes






