Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

ഫ്രാൻസിൽ വീടിന്റെ ടെറസിൽ തുണി ഉണക്കാനിട്ട് ഇന്ത്യൻ യുവതി: ഭാര്യയുടെ ‘ചെലവ് ചുരുക്കൽ’ തന്ത്രം കണ്ട് അന്തംവിട്ട് ഭർത്താവ്, വീഡിയോ വൈറൽ

Canada Varthakal by Canada Varthakal
November 7, 2025
in World
Reading Time: 1 min read
Drying Clothes

ലോകത്തെവിടെപ്പോയാലും ഇന്ത്യക്കാർക്ക് മാറ്റാൻ കഴിയാത്ത ചില ശീലങ്ങളുണ്ട്. അതിലൊന്നാണ് തുണികൾ അലക്കി വെയിലത്ത് ഉണക്കാനിടുന്നത്. വീടിനു വെളിയിൽ തുണികൾ ഉണക്കാനിടുന്നത് ചില രാജ്യത്ത് അനുവദനീയമല്ല. പക്ഷേ, ഇത്തരം ഇന്ത്യൻ ശീലങ്ങൾ പിന്തുടരുന്നവർ വിദേശത്ത് ഒപ്പം താമസിക്കുന്നവർക്കുണ്ടാക്കുന്ന പൊല്ലാപ്പ് ചെറുതല്ല. അങ്ങനെയൊരു ഭാര്യയുടെയും ഭർത്താവിന്റെയും ജീവിതത്തിൽ നടന്ന രസകരമായ ചില നിമിഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്. ഫ്രാൻസിൽ ഭർത്താവിനൊപ്പം എത്തിയ യുവതി അവളുടെ വസ്ത്രങ്ങൾ കഴുകി ടെറസിൽ ഉണക്കാനിടുന്നിടത്താണ് വിഡിയോയുടെ തുടക്കം. കയറൊക്കെ വലിച്ചു കെട്ടി അയയുണ്ടാക്കിയ ശേഷം നനഞ്ഞ തുണികൾ ഓരോന്നായി ഭാര്യ അതിൽ ഉണക്കാനിടുമ്പോൾ ഭർത്താവ് ഭാര്യയോട് സംസാരിക്കുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. ഫ്രാൻസിലെ ലിയോണിൽ ആണ് വീടിന്റെ ടെറസിൽ ഭാര്യ വസ്ത്രങ്ങൾ അലക്കി ഉണക്കാനിട്ടത്.

ഫ്രാൻസിലെ ടെറസ്സിൽ ‘ഇന്ത്യൻ അയ’:

ADVERTISEMENT

ഇത് ഫ്രാൻസ് ആണെന്നും ഇവിടെ ഇങ്ങനെ വീടിനു പുറത്ത് തുണി ഉണക്കാനിടുന്നത് അനുവദനീയമല്ലെന്നും ഭർത്താവ് പറയുന്നു. ഫ്രാൻസിൽ വസ്ത്രം അലക്കാൻ കൊടുക്കുന്നത് ഏറെ ചെലവേറിയ കാര്യമാണ്. അതിനാൽ ചെലവു ചുരുക്കലിന്റെ ഭാഗമായാണ് താൻ വസ്ത്രം സ്വയം അലക്കാൻ തീരുമാനിച്ചതെന്നും ഭാര്യ വെളിപ്പെടുത്തുന്നു.തുണിയലക്കാൻ കൊടുക്കുമ്പോൾ നാട്ടിലെ 300 മുതൽ 400 രൂപ വരെ ഇവിടെ ചെലവാകും. ആ അധിക ചെലവൊഴിവാക്കാനാണ് വസ്ത്രങ്ങൾ സ്വയം അലക്കിയിട്ടതെന്നും അവർ വിശദീകരിച്ചു.

“ഫ്രഞ്ച് മനസ്സിലാകാത്തപോലെ നടിക്കാം”:

ഭർത്താവ് കൂടുതൽ ശകാരം തുടർന്നപ്പോൾ ഭാര്യ അടുത്ത ‘തന്ത്രം’ പങ്കുവെച്ചു. ഈ തുണിയുണക്കലിനെതിരെ സ്വദേശികളായ ആരെങ്കിലും പരാതിയുമായി വന്നാൽ, അവർ പറയുന്നതൊന്നും മനസ്സിലാകാത്ത പോലെ നിശബ്ദത പാലിച്ചോളാമെന്ന് യുവതി ഉറപ്പ് നൽകി. “ഫ്രഞ്ച് ഭാഷ മനസ്സിലാകാത്തതുകൊണ്ടാണ് താൻ മിണ്ടാതിരിക്കുന്നത് എന്ന് അവർ വിചാരിച്ചോളും,” യുവതി ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയയിൽ ചിരി പടർത്തി:

‘ഫ്രാൻസിൽ, വീടിന്റെ ടെറസിൽ വസ്ത്രങ്ങൾ ഉണക്കാനിട്ടതിന് ഭർത്താവ് എന്നെ ശകാരിച്ചു’ എന്ന കുറിപ്പോടെ ഭാര്യയാണ് വീഡിയോ പങ്കുവെച്ചത്. ഒട്ടും തമാശ കൈവിടാതെ ഭർത്താവ് നൽകിയ മറുപടി ഇങ്ങനെ: “നിങ്ങളുടെ ഭാര്യയെ വിദേശത്തേക്ക് കൊണ്ടുവരുന്നതിന് മുമ്പ് നൂറ് തവണ ചിന്തിക്കുക.” എന്നാൽ, ‘നിങ്ങൾക്ക് ഒരു ഇന്ത്യക്കാരനെ ഇന്ത്യയിൽ നിന്ന് പുറത്താക്കാൻ കഴിയും. പക്ഷേ, ഒരു ഇന്ത്യക്കാരനിൽ നിന്ന് ഒരിക്കലും ഇന്ത്യയെ പുറത്താക്കാൻ കഴിയില്ല.’ എന്നു പറഞ്ഞുകൊണ്ടാണ് പലരും ഈ വിഡിയോ പങ്കുവയ്ക്കുന്നത്.\

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Indian woman uses desi jugaad to dry clothes in France

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

European defense forces preparing for Russian threat
World

റഷ്യൻ ഭീഷണി നേരിടാൻ പ്രതിരോധ രംഗത്ത് വേഗത്തിലുള്ള മാറ്റങ്ങൾ വേണം; യൂറോപ്യൻ ഡിഫൻസ് ഏജൻസി

by Canada Varthakal
September 25, 2026
Donald Trump and Xi Jinping at US China summit
World

അമേരിക്ക–ചൈന ബന്ധത്തിൽ പുതിയ നീക്കം; ട്രംപ്–ഷി കൂടിക്കാഴ്ചയിലെ 5 പ്രധാന ചർച്ചകൾ, അറിയേണ്ടതെല്ലാം!

by Canada Varthakal
September 25, 2026
Benjamin Netanyahu speaks at UN as delegates walk out
World

വിമർശകരെ കടന്നാക്രമിച്ച് നെതന്യാഹു; പ്രസംഗത്തിനിടെ പ്രതിഷേധിച്ച് യുഎൻ പ്രതിനിധികൾ പുറത്തേക്ക്

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.