മിസ്സിസാഗ: മിസ്സിസാഗയിലെ വിവിധ മെഡിക്കൽ ക്ലിനിക്കുകളിലെ വനിതാ ജീവനക്കാർക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ഇന്ത്യൻ വംശജനായ 25-കാരൻ അറസ്റ്റിൽ. വൈഭവ് എന്നയാളാണ് പീൽ റീജിയൻ പോലീസിന്റെ പിടിയിലായത്.
മിസ്സിസാഗയിലെ പല ക്ലിനിക്കുകളിലായി കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെയാണ് ഇയാൾ അതിക്രമം നടത്തിയത്. വ്യാജ മെഡിക്കൽ പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞാണ് ഇയാൾ വനിതാ ഡോക്ടർമാരെയും ജീവനക്കാരെയും സമീപിച്ചിരുന്നത്. തുടർന്ന്, വനിതാ ഡോക്ടർമാർ തൻ്റെ ശരീരത്തിൽ അനാവശ്യമായി സ്പർശിക്കാൻ പ്രേരിപ്പിക്കുകയും, പല അവസരങ്ങളിലും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തതായാണ് ആരോപണം. അതിക്രമം നടത്തുന്നതിനായി ഇയാൾ ആകാശ്ദീപ് സിംഗ് എന്ന വ്യാജപേരും ഉപയോഗിച്ചിരുന്നു.
ബ്രാംപ്ടൺ സ്വദേശിയായ വൈഭവിനെ ഡിസംബർ 4-നാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൊതുസ്ഥലത്ത് അശ്ലീല പ്രദർശനം (), ഐഡന്റിറ്റി തട്ടിപ്പ് , ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. റിപ്പോർട്ട് ചെയ്യപ്പെടാത്ത കൂടുതൽ സംഭവങ്ങൾ ഉണ്ടായിരിക്കാമെന്ന് പോലീസ് കരുതുന്നു. ഇയാളെക്കുറിച്ച് മറ്റെന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ അറിയിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Indian-origin man on flashing spree arrested in Canada, targeted women doctors






