📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

“പപ്പാ, എനിക്ക് സഹിക്കാനാവുന്നില്ല”; കാനഡയിലെ ആശുപത്രിയിൽ ചികിത്സ കിട്ടാതെ 8 മണിക്കൂർ കാത്തിരിപ്പ്; ഇന്ത്യൻ യുവാവ് കുഴഞ്ഞുവീണു മരിച്ചു

Canada Varthakal by Canada Varthakal
December 25, 2025
in Canada
Reading Time: 1 min read
prashant-sreekumar

credits NDTV

എഡ്മന്റൺ: കാനഡയിലെ എഡ്‌മോണ്ടണിൽ ഇന്ത്യൻ വംശജന് ഹൃദയാഘാതത്തെ തുടർന്ന് ദാരുണാന്ത്യം. 44 വയസുകാരനായ പ്രശാന്ത് ശ്രീകുമാറാണ് മരിച്ചത്. കടുത്ത നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച പ്രശാന്തിനെ ചികിത്സയ്ക്കായി എട്ടു മണിക്കൂറിലേറെ സമയം അധികൃതർ കാത്തുനിർത്തിയെന്ന് അദ്ദേഹത്തിന്റെ പിതാവ് കുമാർ ശ്രീകുമാർ ആരോപിച്ചു. കാനഡയിലെ എഡ്മന്റണിലുള്ള ഗ്രേ നൺസ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിലാണ് ഈ നടുക്കുന്ന സംഭവം നടന്നത്.

ഡിസംബർ 22-ന് ജോലിസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് പ്രശാന്തിനെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിയ ഉടൻ പ്രാഥമിക പരിശോധനകൾ നടത്തിയെങ്കിലും ഇദ്ദേഹത്തെ എമർജൻസി റൂമിലെ വെയിറ്റിംഗ് ഏരിയയിൽ ഇരുത്തുകയായിരുന്നു. വേദന സഹിക്കാനാവാതെ വന്നപ്പോൾ “പപ്പാ, എനിക്ക് ഈ വേദന താങ്ങാൻ വയ്യ” എന്ന് പ്രശാന്ത് കൂടെയുണ്ടായിരുന്ന പിതാവ് കുമാറിനോട് കരഞ്ഞുപറഞ്ഞു. പത്തിൽ 15 എന്ന് പറയാവുന്ന അത്രയും കഠിനമായ വേദനയാണ് തനിക്കെന്ന് പ്രശാന്ത് ജീവനക്കാരെ അറിയിച്ചിരുന്നു.

ADVERTISEMENT

ആശുപത്രി അധികൃതർ ഒരു ഇ.സി.ജി (ECG) എടുത്ത ശേഷം കുഴപ്പമില്ലെന്ന് പറഞ്ഞ് വേദനസംഹാരിയായ ടൈലനോൾ ഗുളിക നൽകി വീണ്ടും കാത്തിരിക്കാൻ നിർദ്ദേശിച്ചു. മണിക്കൂറുകൾ പിന്നിടുന്തോറും പ്രശാന്തിന്റെ രക്തസമ്മർദ്ദം കുതിച്ചുയർന്നു. ഒടുവിൽ എട്ടു മണിക്കൂറിന് ശേഷം ചികിത്സാ മുറിയിലേക്ക് വിളിച്ചെങ്കിലും, അവിടെ എത്തിയ നിമിഷം പ്രശാന്ത് നെഞ്ചിൽ കൈവെച്ച് പിതാവിന്റെ മുന്നിൽ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. നഴ്സുമാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വൈകിപ്പോയിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഭാര്യയും മൂന്ന്, പത്ത്, പതിനാല് വയസ്സുള്ള മൂന്ന് കുട്ടികളുമടങ്ങുന്നതാണ് പ്രശാന്തിന്റെ കുടുംബം. കാനഡയിലെ എമർജൻസി കെയർ വിഭാഗത്തിലെ അമിതമായ തിരക്കും ചികിത്സ വൈകുന്നതും വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. സംഭവത്തിൽ ചീഫ് മെഡിക്കൽ എക്സാമിനറുടെ ഓഫീസ് അന്വേഷണം ആരംഭിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

“Papa, I’m In Pain”: Indian Man Dies After 8-Hour Wait At Canada Hospital

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡ പെൻഷൻ പ്ലാൻ: മേയ് മാസത്തെ തുക 27-ന് അക്കൗണ്ടിലെത്തും; ഒപ്പം ഒഎഎസ് ആനുകൂല്യങ്ങളും, ആർക്കൊക്കെ എത്ര ലഭിക്കുമെന്ന് അറിയാം
Canada

കാനഡ പെൻഷൻ പ്ലാൻ: മേയ് മാസത്തെ തുക 27-ന് അക്കൗണ്ടിലെത്തും; ഒപ്പം ഒഎഎസ് ആനുകൂല്യങ്ങളും, ആർക്കൊക്കെ എത്ര ലഭിക്കുമെന്ന് അറിയാം

by Canada Varthakal
May 24, 2026
നിക്ഷേപം തേടി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ന്യൂയോർക്കിലേക്ക്; വ്യാപാര യുദ്ധത്തിനിടെ സന്ദർശനം നിർണായകം
Canada

നിക്ഷേപം തേടി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ന്യൂയോർക്കിലേക്ക്; വ്യാപാര യുദ്ധത്തിനിടെ സന്ദർശനം നിർണായകം

by Canada Varthakal
May 24, 2026
പ്ലേറ്റിൽ നിന്ന് ബീഫ് ഒഴിവാക്കി കാനഡക്കാർ; വില സർവകാല റെക്കോർഡിലേക്ക്; ബാർബിക്യൂ സീസണിലും ആശങ്ക, കാരണമിതാണ്
Canada

പ്ലേറ്റിൽ നിന്ന് ബീഫ് ഒഴിവാക്കി കാനഡക്കാർ; വില സർവകാല റെക്കോർഡിലേക്ക്; ബാർബിക്യൂ സീസണിലും ആശങ്ക, കാരണമിതാണ്

by Canada Varthakal
May 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.