അരിസോണ: യുഎസിലെ അരിസോണയിൽ 19-കാരിയായ കാമുകി ജൂലിസ്സ റൂബി സലാസറിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ 20-കാരനായ ഇന്ത്യൻ യുവാവ് വരുൺ ബാച്ച്ഗാരി ജർമനിയിൽ പിടിയിലായി. ജർമനിയിൽ കസ്റ്റഡിയിലുള്ള ഇയാളെ ഉടൻ തന്നെ യുഎസിന് കൈമാറും.

കുടുംബത്തിന്റെ ആവശ്യപ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അരിസോണയിലെ അപ്പാർട്ട്മെന്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് അഞ്ചിന് യുവതിയുടെ മുറിയിൽ നിന്ന് ഉച്ചത്തിലുള്ള നിലവിളി കേട്ടിരുന്നതായി അയൽവാസികൾ മൊഴി നൽകിയിരുന്നു. കൊലപാതകത്തിനു ശേഷം ബാച്ച്ഗാരി സലാസറിന്റെ ഫോണും ക്രെഡിറ്റ് കാർഡുകളും കൈക്കലാക്കുകയും, അമ്മയ്ക്ക് സന്ദേശങ്ങൾ അയച്ച് യുവതി ജീവിച്ചിരിപ്പുണ്ടെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയും ചെയ്തു.
മുമ്പ് ലൈംഗികാതിക്രമ ആരോപണം നേരിട്ടിരുന്ന ബാച്ച്ഗാരുമായുള്ള ബന്ധം അവസാനിപ്പിക്കാൻ സലാസർ തീരുമാനിച്ചിരുന്നു. അരിസോണ യൂണിവേഴ്സിറ്റി വിദ്യാർഥിയായിരുന്ന ഇയാളെ അടിപിടിയെ തുടർന്ന് പുറത്താക്കിയിരുന്നു. തുടർന്ന് ജോലി നഷ്ടപ്പെട്ട് സാമ്പത്തിക ബുദ്ധിമുട്ടിലായതോടെ വീസ റദ്ദാകുന്ന സാഹചര്യവുമുണ്ടായി.
കൊലപാതകം നടന്ന ദിവസം ബാച്ച്ഗാരി ടക്സൺ വിമാനത്താവളത്തിൽ നിന്ന് ഹൂസ്റ്റൺ വഴി ബെർലിനിലേക്ക് കടന്നു. ജർമനി വഴി ഇന്ത്യയിലേക്ക് രക്ഷപ്പെടാനായിരുന്നു ഇയാളുടെ പദ്ധതി. എന്നാൽ അന്താരാഷ്ട്ര ഏജൻസികളുടെ സഹകരണത്തോടെ ജർമനിയിൽ വച്ച് ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.
Indian man arrested in Germany after brutally killing girlfriend in the US and fleeing the country.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




