Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Sports

അവസാന 45 സെക്കന്‍ഡില്‍ അഭിഷേകിന്റെ ഗോള്‍; പാകിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഹോക്കി ഫൈനലില്‍

Canada Varthakal by Canada Varthakal
October 1, 2026
in Sports
Reading Time: 1 min read
India Hockey Team Celebrates Victory

Indian hockey players celebrate Abhishek’s late goal in the 4-3 win over Pakistan in the Asian Games semifinal

ന്യൂഡല്‍ഹി: അവസാന നിമിഷം വരെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ പാകിസ്ഥാനെ 4-3ന് തോല്‍പ്പിച്ച് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഹോക്കി ഫൈനലില്‍. മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തില്‍, കളി തീരാന്‍ 45 സെക്കന്‍ഡ് മാത്രം ബാക്കിനില്‍ക്കെ അഭിഷേക് നേടിയ ഗോളാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.

CT CLIENT WEB ADS doc X page 0001

ഇന്ത്യ തുടക്കത്തില്‍ തന്നെ മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചു. അഞ്ചാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങിന്റെ പെനാല്‍റ്റി കോര്‍ണര്‍ ഡ്രാഗ് ഫ്‌ലിക്കിലൂടെ ഇന്ത്യ മുന്നിലെത്തി. 13-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് വീണ്ടും ഗോള്‍ നേടി ലീഡ് 2-0 ആക്കി. 23-ാം മിനിറ്റില്‍ സുഖ്ജീത് സിങ് കൂടി ഗോള്‍ നേടിയതോടെ ഇന്ത്യ 3-0ന് മുന്നിലെത്തി.

ADVERTISEMENT

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അബു മഹ്‌മൂദ് പെനാല്‍റ്റി കോര്‍ണറിലൂടെ പാകിസ്ഥാനായി ഒരു ഗോള്‍ മടക്കി. രണ്ടാം പകുതിയില്‍ ഇന്ത്യയുടെ സമ്മര്‍ദം മറികടന്ന് പാകിസ്ഥാന്‍ തിരിച്ചുവരവ് തുടങ്ങി. 45-ാം മിനിറ്റില്‍ ഹന്നാന്‍ ഷാഹിദും 49-ാം മിനിറ്റില്‍ വാഹിദ് റാണയും ഗോള്‍ നേടിയതോടെ സ്‌കോര്‍ 3-3 ആയി.

ALSO READ: ഗില്ലിന് ഡബിള്‍ സെഞ്ചുറി; വിന്‍ഡീസിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

തുടര്‍ന്ന് ഇന്ത്യ പ്രതിരോധത്തിലേക്ക് പോയെങ്കിലും പാകിസ്ഥാന് വിജയഗോള്‍ നേടാനായില്ല. മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന ഘട്ടത്തിലാണ് അഭിഷേകിന്റെ നിര്‍ണായക ഗോള്‍. ഗോള്‍മുഖത്തിന് സമീപം ലഭിച്ച പന്തില്‍ അഭിഷേക് സ്റ്റിക്ക് വച്ചതോടെ പന്ത് പാകിസ്ഥാന്‍ പ്രതിരോധതാരം സുഫിയാനില്‍ തട്ടി ഗോള്‍കീപ്പര്‍ അലി റസയെ മറികടന്ന് വലയിലെത്തി.

ഈ വിജയത്തോടുകൂടി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സ്വര്‍ണമെഡല്‍ പോരാട്ടത്തിന് യോഗ്യത നേടി. രണ്ടാം സെമിഫൈനലില്‍ ദക്ഷിണ കൊറിയ-മലേഷ്യ മത്സരത്തിലെ വിജയിയെയാണ് ഇന്ത്യ ഫൈനലില്‍ നേരിടുക. പാകിസ്ഥാന്‍ വെങ്കലമെഡലിനായും മത്സരിക്കും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

‘India Beat Pakistan 4-3 to Reach Hockey Final’

Tags: canadacanada malayalam newscanada news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad LANG ACADEMY 4
GCMS Ad 5

Related Posts

Katherine Henderson IIHF Council Election
Sports

48 വർഷത്തിനിടെ അപൂർവ്വ തിരിച്ചടി; ഐഐഎച്ച്എഫ് കൗൺസിലിൽ പുറത്തായി കാനഡ

by Canada Varthakal
October 3, 2026
Brazil Beats India 4-0
Sports

ബ്രസീലിന്റെ വേഗത്തിന് മുന്നിൽ വീണ് ഇന്ത്യ; സാൾട്ട് ലേക്കിൽ ഗോൾമഴ തീർത്ത് കാനറികൾ

by Canada Varthakal
October 3, 2026
India Asian Games Cricket Gold
Sports

ഫൈനലില്‍ പാകിസ്ഥാന് തിരിച്ചടി; 19 റണ്‍സ് ജയവുമായി ഇന്ത്യ

by Canada Varthakal
October 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.