ലണ്ടൻ; യുകെയിൽ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റു മരിച്ച സംഭവത്തിൽ ദുരൂഹത. ഹരിയാന സ്വദേശിയും 30 വയസ്സുകാരനുമായ വിജയ് കുമാർ ഷിയോറൻ ആണ് കൊല്ലപ്പെട്ടത്. മൃതദേഹം എത്രയും പെട്ടെന്ന് ഇന്ത്യയിൽ എത്തിക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തെഴുതി സഹായം അഭ്യർഥിച്ചിരിക്കുകയാണ് കുടുംബം.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് വെസ്റ്റ് മെർസിയ പോലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ വിപുലമായ അന്വേഷണം തുടരുകയാണെന്ന് ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ ലീ ഹോൾഹൗസ് അറിയിച്ചു.
നവംബർ 25-ന് പുലർച്ചെ 4:15 ഓടെയാണ് സംഭവം. വെസ്റ്റ് മെർസിയ പോലീസാണ് ഗുരുതരമായി പരുക്കേറ്റ നിലയിൽ വിജയ് കുമാറിനെ വോർസെസ്റ്ററിലെ ബാർബോൺ റോഡിൽ നിന്ന് കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ഹരിയാനയിലെ ചാർഖി ദാദ്രിയിലെ ജാഗ്രാംബാസ് ഗ്രാമത്തിൽ നിന്നുള്ളയാളാണ് വിജയ് കുമാർ ഷിയോറൻ. ഇദ്ദേഹം ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിലുള്ള വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് യൂണിവേഴ്സിറ്റിയിൽ (UWE) വിദ്യാർഥിയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കണം എന്ന് ആവശ്യപ്പെട്ട് വിജയ് കുമാറിന്റെ മൂത്ത സഹോദരൻ രവി കുമാർ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു. എത്രയും വേഗം മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സഹായിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ho-was-vijay-kumar-sheoran-indian-student-stabbed-to-death-in-uks-worcester
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






