സസ്‌ക്കാച്ചെവൻ പ്രവിശ്യയിൽ, പരമ്പരാഗതമായ ഹൈ ടീ ചായ സൽക്കാരങ്ങൾക്ക് ഇപ്പോൾ ആരാധകർ കൂടിവരികയാണ്. സാസ്കറ്റൂൺ നഗരത്തിലെ ‘ദി ഷോപ്പ് അറ്റ് റിവർ ലാൻഡിംഗ്’ എന്ന സ്ഥാപനമാണ് ഈ ട്രെൻഡിന് തുടക്കമിട്ടത്. ഇവിടത്തെ മനോഹരമായ നദീതീര കാഴ്ചകളും ശാന്തമായ അന്തരീക്ഷവും ആളുകളെ ആകർഷിക്കുന്നു.
ഹൈ ടീ എന്നത് ലണ്ടനിലെ ഒരു ചടങ്ങാണെങ്കിലും, അത് എവിടെയും ആസ്വദിക്കാമെന്ന് ഇവിടുത്തെ ആളുകൾ തെളിയിക്കുന്നു. പിറന്നാൾ ആഘോഷിക്കാൻ ഹൈ ടീ തിരഞ്ഞെടുത്ത ഫ്രാൻസിൻ വെസ്റ്ററിംഗ് എന്ന യുവതിക്ക് തൻ്റെ സഹോദരി നൽകിയ ഈ സർപ്രൈസ് വളരെ ഇഷ്ടപ്പെട്ടു.
ടീ കപ്പുകൾ ശേഖരിക്കുന്ന ഫ്രാൻസിൻ്റെ ഇഷ്ട്ടം സഹോദരിക്കറിയാമായിരുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു സമ്മാനം നൽകിയത്. ഹൈ ടീക്ക് അതിൻ്റേതായ ചില ചിട്ടവട്ടങ്ങളുണ്ടെങ്കിലും, ഇവിടെ ആളുകൾക്ക് സൗഹൃദ സംഭാഷണങ്ങൾക്ക് കൂടുതൽ സമയം നൽകുന്നു. ആദ്യം ചായ നൽകിയ ശേഷം ആളുകൾ സംസാരിക്കാൻ തുടങ്ങുമ്പോൾ, പിന്നീട് പലഹാരങ്ങളുള്ള ട്രേകൾ കൊണ്ടുവരുമെന്ന് ദി ഷോപ്പിൻ്റെ മാനേജർ യൂനീസ് യോക്റ്റെ പറയുന്നു.
മേയ് മാസത്തിൽ തുടങ്ങിയ ഈ ഹൈ ടീ സേവനം ഇപ്പോൾ വളരെ ജനപ്രിയമാണ്. ഒറ്റയ്ക്ക് വരുന്നവർക്കും 20 പേരടങ്ങുന്ന ഗ്രൂപ്പുകൾക്കും ഇവിടെ ഹൈ ടീ ബുക്ക് ചെയ്യാം. സാധാരണയായി എല്ലാ ഞായറാഴ്ചകളിലുമാണ് ഹൈ ടീ നടത്താറ്. പ്രത്യേക ആവശ്യങ്ങൾ ഉണ്ടെങ്കിൽ മറ്റ് ദിവസങ്ങളിലും ബുക്കിംഗ് സൗകര്യമുണ്ട്. ലണ്ടനിലെ പോലെ അല്ലെങ്കിലും, സാസ്കറ്റൂണിലെ ഈ ഹൈ ടീ അനുഭവം എല്ലാവർക്കും ഇഷ്ടപ്പെടുന്നുണ്ട്. സുഹൃത്തുക്കളുമായി ഒത്തുചേരാനും തിരക്കുകളിൽ നിന്ന് മാറി ശാന്തമായിരിക്കാനും ഇത് നല്ലൊരു അവസരം നൽകുന്നു. “സാധാരണ ഒരിടമല്ല ഇത്, മനസ്സിന് സന്തോഷം നൽകുന്ന ഒരിടമാണ്,” സുഹൃത്തുക്കളോടൊപ്പം ഹൈ ടീ ആസ്വദിക്കാനെത്തിയ മീഗൻ ബ്രൂയിൻസ്മ പറഞ്ഞു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82





