സസ്കാച്ചവാൻ; മിലാനോ കോർട്ടിന 2026 ശീതകാല ഒളിമ്പിക്സ് സമാപിച്ചപ്പോൾ കാനഡയ്ക്കും പ്രത്യേകിച്ച് സസ്കാച്ചവാൻ പ്രവിശ്യയ്ക്കും അഭിമാന നിമിഷം. ആവേശകരമായ പോരാട്ടങ്ങൾക്കൊടുവിൽ 5 സ്വർണ്ണവും 7 വെള്ളിയും 9 വെങ്കലവും ഉൾപ്പെടെ ആകെ 21 മെഡലുകളുമായാണ് കാനഡ മടങ്ങുന്നത്. സസ്‌കാച്ചവനിൽ നിന്നുള്ള കായികതാരങ്ങളുടെ മിന്നും പ്രകടനമാണ് ഇത്തവണത്തെ കനേഡിയൻ കുതിപ്പിന് കരുത്തായത്.
മിലാനോയിൽ മാറ്റുരച്ച സസ്‌കാച്ചവൻ ബന്ധമുള്ള ഏഴ് അത്‌ലറ്റുകളിൽ നാല് പേരും മെഡൽ നേട്ടത്തിൽ പങ്കാളികളായി എന്നത് ശ്രദ്ധേയമാണ്. പുരുഷന്മാരുടെ കേളിംഗ് ഫൈനലിൽ ഗ്രേറ്റ് ബ്രിട്ടനെ തകർത്ത് കാനഡ സ്വർണ്ണം ചൂടിയപ്പോൾ റെജീന സ്വദേശിയായ ബെൻ ഹെബെർട്ട് ടീമിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു. ശനിയാഴ്ച നടന്ന വാശിയേറിയ ഫൈനലിലായിരുന്നു ഹെബെർട്ടിന്റെ സ്വർണ്ണ നേട്ടം.
കാനഡയുടെ ദേശീയ വിനോദമായ ഐസ് ഹോക്കിയിൽ ഇത്തവണ വെള്ളി മെഡലുകളാണ് ടീമിന് ലഭിച്ചത്. വനിതാ ഹോക്കിയിൽ സാസ്‌കാറ്റൂൺ സ്വദേശിനി എമിലി ക്ലർക്ക് ഉൾപ്പെട്ട കനേഡിയൻ ടീം വെള്ളി മെഡൽ സ്വന്തമാക്കി. പുരുഷന്മാരുടെ ഹോക്കിയിൽ സാസ്‌കാറ്റൂണിൽ നിന്നുള്ള ഡാർസി കുയെമ്പർ, ബ്രാൻഡൻ ഹാഗൽ എന്നിവർ ഉൾപ്പെട്ട ടീമും വെള്ളി മെഡൽ നേടി. രണ്ട് വിഭാഗങ്ങളിലും അമേരിക്കയാണ് സ്വർണ്ണം നേടിയത്.
മെഡൽ പട്ടികയിൽ ഇടംപിടിച്ചില്ലെങ്കിലും മറ്റ് താരങ്ങളും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. വനിതകളുടെ ഫ്രീസ്റ്റൈൽ സ്കീയിംഗിൽ സാസ്‌കാറ്റൂണിൽ നിന്നുള്ള മായ ശ്വിംഗ്ഹാമർ അഞ്ചാം സ്ഥാനം നേടി. പുരുഷന്മാരുടെ സ്നോബോർഡ് സ്ലോപ്‌സ്റ്റൈലിൽ മാർക്ക് മക്മോറിസ് എട്ടാം സ്ഥാനത്തെത്തി. ബിഗ് എയർ പരിശീലനത്തിനിടെയുണ്ടായ അപകടത്തെത്തുടർന്ന് ഒരു മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നെങ്കിലും മക്മോറിസ് കരുത്തുറ്റ തിരിച്ചുവരവ് നടത്തി. ബയാത്ത്‌ലൺ റിലേയിൽ റെജീനയുടെ ലോഗൻ പ്ലെറ്റ്‌സ് ഉൾപ്പെട്ട ടീം 17-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
heres-how-sask-athletes-fared-in-the-olympic-winter-games
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



