ബി.സി.യുടെ സൗത്ത് കോസ്റ്റിലും വാൻകൂവർ ദ്വീപിലും 200 മില്ലീമീറ്റർ വരെ മഴയ്ക്ക് സാധ്യത!”
ബി.സി.യുടെ റിവർ ഫോർകാസ്റ്റ് സെന്റർ വാൻകൂവർ ദ്വീപിന്റെയും സൗത്ത് കോസ്റ്റിന്റെയും ഭാഗങ്ങളിൽ ഉയർന്ന നീരൊഴുക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ആകാശത്തിലെ വലിയതും ഇടുങ്ങിയതുമായ അറ്റ്‌മോസ്ഫെറിക് റിവർ കാരണമാണ് ഈ മുന്നറിയിപ്പ്.
- പടിഞ്ഞാറൻ വാൻകൂവർ ദ്വീപിൽ 150 മുതൽ 200 മില്ലീമീറ്റർ വരെ മഴ പെയ്തേക്കാം.
- സൗത്ത് കോസ്റ്റ് പർവ്വതങ്ങളിൽ 100 മുതൽ 200 മില്ലീമീറ്റർ വരെ മഴ പെയ്തേക്കാം.
- മഴ വെള്ളിയാഴ്ച രാത്രി ആരംഭിച്ച് ഞായറാഴ്ച വരെ തുടരും.
പ്രദേശങ്ങളിൽ വെള്ളപൊക്ക സാധ്യതയുമുണ്ട്, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും റോഡുകളിൽ വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുണ്ട്. വേഗതയേറിയ നദികൾ സുരക്ഷാ ഭീഷണി ഉയർത്തുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
എൻവയോൺമെന്റ് കാനഡ പടിഞ്ഞാറൻ, കിഴക്കൻ വാൻകൂവർ ദ്വീപുകൾക്കായി മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, വെള്ളിയാഴ്ച വൈകുന്നേരം കനത്ത മഴ പ്രേതിഷിക്കാം.






