Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

എഡ്മന്റണിൽ ഹാൻഡ്, ഫൂട്ട് ആൻഡ് മൗത്ത് രോഗം പടരുന്നു: പ്രതിരോധിക്കാൻ വഴികളിതാ

Canada Varthakal by Canada Varthakal
August 8, 2025
in Alberta
Reading Time: 1 min read
Hand foot and mouth disease blisters

ctv

എഡ്മന്റണിൽ കൈകാലുകളിലും വായിലും തിണർപ്പുകളുണ്ടാകുന്ന ഹാൻഡ്, ഫൂട്ട് ആൻഡ് മൗത്ത് (Hand, Foot and Mouth) രോഗം കുട്ടികളിൽ വർധിക്കുന്നതായി റിപ്പോർട്ട്. അടിയന്തര ചികിത്സാ വിഭാഗത്തിലെ ഡോക്ടറായ ഷാസ മിതാനി പറയുന്നത്, ഈ രോഗം വേനൽക്കാലം കഴിയുന്ന സമയത്ത് സാധാരണയായി കാണാറുണ്ട് എന്നാണ്. താൻ ജോലി ചെയ്യുന്ന ആശുപത്രിയിലും സുഹൃത്തുക്കളുടെ കുട്ടികൾ പോകുന്ന ഡേകെയറുകളിലും ഈ രോഗം വ്യാപകമായി കാണുന്നുണ്ടെന്നാണ്.

ഈ രോഗം ഒരുതരം വൈറസ് കാരണമാണ് ഉണ്ടാകുന്നത്. കൈവെള്ളയിലും കാൽപാദങ്ങളിലും നിതംബം, മുഖം, വായും എന്നിവിടങ്ങളിൽ കുമിളകളോടു കൂടിയ തിണർപ്പുകൾ പ്രത്യക്ഷപ്പെടുന്നത് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം ആണ്. വായിലും തൊണ്ടയുടെ പിൻഭാഗത്തും കുമിളകൾ ഉണ്ടാകാറുണ്ട്. ഇതിനുപുറമെ പനി, മൂക്കൊലിപ്പ്, വയറിളക്കം എന്നിവയും രോഗലക്ഷണങ്ങളായി കണ്ടുവരുന്നു. ഈ രോഗം ബാധിച്ച കുട്ടികൾക്ക് വെള്ളം കുടിക്കാൻ പോലും ബുദ്ധിമുട്ടുണ്ടാവാറുണ്ട്.

ADVERTISEMENT

ഈ രോഗം പ്രധാനമായും ശരീര സ്രവങ്ങളിലൂടെയും വിസർജ്യങ്ങളിലൂടെയും മറ്റൊരാളിലേക്ക് പകരാം. രോഗിയുടെ ശരീരത്തിലെ കുമിളകളിലും ഈ വൈറസ് ഉണ്ടാകും. ചെറിയ കുട്ടികളിലാണ് ഈ രോഗം കൂടുതലായി കാണുന്നത്. കാരണം അവർക്ക് മുതിർന്ന കുട്ടികളെ അപേക്ഷിച്ച് വ്യക്തിശുചിത്വം കുറവായിരിക്കും. മുതിർന്നവർക്ക് ഈ രോഗം വരാനുള്ള സാധ്യത കുറവാണ്, കാരണം അവർക്ക് നേരത്തെ തന്നെ ഇതിനെ പ്രതിരോധിക്കാനുള്ള ശേഷി കിട്ടിയിട്ടുണ്ടാവാം. എന്നിരുന്നാലും, ഈ രോഗം പലതവണ വരാൻ സാധ്യതയുണ്ട്.

ഹാൻഡ്, ഫൂട്ട് ആൻഡ് മൗത്ത് രോഗത്തിന് വാക്സിൻ ലഭ്യമല്ല. അതുകൊണ്ട് ഈ രോഗം വരാതിരിക്കാൻ ഏറ്റവും നല്ല വഴി നല്ല ശുചിത്വം പാലിക്കുക എന്നതാണ്. പ്രത്യേകിച്ച് കൈകൾ വൃത്തിയായി കഴുകുന്നത് വളരെ പ്രധാനമാണ്. കുട്ടികൾക്ക് രോഗം വന്നാൽ, പനിയും വേദനയും കുറയ്ക്കാൻ അസെറ്റാമിനോഫെൻ അല്ലെങ്കിൽ ഇബുപ്രോഫെൻ പോലുള്ള മരുന്നുകൾ ഉപയോഗിക്കാം.

കുട്ടികൾക്ക് ആവശ്യത്തിന് വെള്ളം നൽകാനും ശ്രദ്ധിക്കണം. രോഗം ബാധിച്ച കുട്ടികളെ സ്കൂളിലോ ഡേകെയറിലോ വിടാതെ വീട്ടിൽത്തന്നെ പരിചരിക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു. എഡ്മന്റൺ സ്കൂൾ ബോർഡുകളും ഈ നിർദ്ദേശത്തെ പിന്തുണയ്ക്കുന്നുണ്ട്.

Hand, foot and mouth disease spreading in Edmonton: Here's how to prevent it
Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

fireworks
Alberta

അനികൃതമായി പടക്കം വിൽക്കുന്നവർക്കും പൊട്ടിക്കുന്നവർക്കും കടുത്ത ശിക്ഷ; പിഴത്തുക കൂട്ടി കാൽ​ഗറി സിറ്റി കൗൺസിൽ

by Canada Varthakal
September 22, 2026
Alberta fuel tax suspension
Alberta

പെട്രോൾ, ഡീസൽ വില കുറയും!; ഇന്ധന നികുതി ഒഴിവാക്കി ആൽബർട്ട സർക്കാർ

by Canada Varthakal
September 22, 2026
health centre
Alberta

എയർഡ്രിയിൽ പുതിയ ഹെൽത്ത് സെന്റർ വരുന്നു; വമ്പൻ പ്രഖ്യാപനവുമായി ആൽബർട്ട

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.