Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

പുലർച്ച ഭീകരശബ്ദം, ഭിത്തിതുളച്ച് വെടിയുണ്ട; ക്രിക്കറ്റ് കാനഡ പ്രസിഡന്റിന്റെ വീടിന് നേരെ വെടിവെപ്പ്: പിന്നിൽ അധോലോക ഭീഷണിയെന്ന് സൂചന

Canada Varthakal by Canada Varthakal
May 21, 2026
in Canada
Reading Time: 1 min read
പുലർച്ച ഭീകരശബ്ദം, ഭിത്തിതുളച്ച് വെടിയുണ്ട; ക്രിക്കറ്റ് കാനഡ പ്രസിഡന്റിന്റെ വീടിന് നേരെ വെടിവെപ്പ്: പിന്നിൽ അധോലോക ഭീഷണിയെന്ന് സൂചന

credits Nav Rahi/CBC

സറി (ബ്രിട്ടീഷ് കൊളംബിയ): കാനഡയിലെ ക്രിക്കറ്റ് ഭരണസംവിധാനത്തെ പിടിച്ചുകുലുക്കി വീണ്ടും വെടിവെപ്പ്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ് കാനഡ പ്രസിഡന്റ് അർവിന്ദർ ഖോസയുടെ വീടിന് നേരെയാണ് അജ്ഞാതർ വെടിയുതിർത്തത്. ബുധനാഴ്ച പുലർച്ചെ 4:40 ഓടെ ബ്രിട്ടീഷ് കൊളംബിയയിലെ സറിയിലുള്ള ന്യൂട്ടൺ മേഖലയിലെ വീടിന് നേരെയായിരുന്നു ആക്രമണം. സംഭവം നടക്കുമ്പോൾ ഖോസയും കുടുംബവും വീട്ടിലുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. വീടിന്റെ മുൻവാതിലിലും ജനലുകളിലും പുറംചുമരിലുമായി അഞ്ചിലധികം വെടിയുണ്ടകൾ തുളച്ചുകയറിയ നിലയിലാണ്. സംഭവം പണം തട്ടാനുള്ള ഭീഷണിയുമായി ബന്ധപ്പെട്ടതാണെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം സറി പോലീസ് വ്യക്തമാക്കുന്നത്. അർവിന്ദർ ഖോസയുമായി ബന്ധപ്പെട്ട വ്യക്തികൾക്ക് മുൻപും ഇത്തരത്തിൽ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.

WhatsApp Image 2026 04 13 at 6.30.59 AM 1

കഴിഞ്ഞ മെയ് 9-ന് മിസിസാഗയിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് അർവിന്ദർ ഖോസയെ ക്രിക്കറ്റ് കാനഡയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. എന്നാൽ പദവിയിലെത്തി ദിവസങ്ങൾക്കകം തന്നെ ഖോസ വലിയ വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. കഴിഞ്ഞ മാസം കനേഡിയൻ മാധ്യമമായ ‘സിബിസി ന്യൂസ്’ പുറത്തുവിട്ട അന്വേഷണാത്മക റിപ്പോർട്ടിൽ, കാനഡയിലെ ക്രിക്കറ്റ് രംഗത്ത് നടക്കുന്ന അഴിമതികളെക്കുറിച്ചും അന്താരാഷ്ട്ര അധോലോക സംഘമായ ബിഷ്ണോയ് ഗ്യാങ്ങുമായി ഖോസയ്ക്കുള്ള ബന്ധത്തെക്കുറിച്ചും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു. ബിഷ്ണോയ് ​ഗ്യാങ്ങിൽ അംഗങ്ങളാണെന്ന് അവകാശപ്പെടുന്ന ചില പ്രാദേശിക കളിക്കാരുമായി ഖോസയ്ക്ക് ബന്ധമുണ്ടെന്നും, ഇവർ 2025-ൽ ഒരു ദേശീയ ക്രിക്കറ്റ് താരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. എന്നാൽ ഖോസ ഈ ആരോപണങ്ങൾ അപ്പാടെ നിഷേധിക്കുകയാണുണ്ടായത്.

ADVERTISEMENT

ക്രിക്കറ്റ് കാനഡയിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് നേരെ നടക്കുന്ന ആദ്യത്തെ ആക്രമണമല്ല ഇത്. കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ക്രിക്കറ്റ് കാനഡയുടെ മുൻ ബോർഡ് അംഗത്തിന്റെ കാൽഗറിയിലുള്ള വീടിന് നേരെ രണ്ട് തവണ വെടിവെപ്പ് നടന്നിരുന്നു. ഈ സംഭവത്തെത്തുടർന്ന് ജീവന് ഭീഷണിയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ പദവി രാജി വെയ്ക്കുകയും കുടുംബത്തോടൊപ്പം താമസം മാറുകയും ചെയ്തു. ഈ കേസിൽ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുമുണ്ട്. ക്രിക്കറ്റ് ടൂർണമെന്റുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട കരാറുകളിലെ തർക്കങ്ങളാണ് മുൻപ് നടന്ന ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. എന്നാൽ കാൽ​ഗറിയിൽ നടന്ന വെടിവെപ്പും ഇപ്പോൾ സറിയിൽ ഖോസയുടെ വീടിന് നേരെ നടന്ന ആക്രമണവും തമ്മിൽ പരസ്പരം ബന്ധമുണ്ടോ എന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Gunshots fired at Cricket Canada president’s house in Surrey

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Scarborough North MP Shaun Chen
Canada

വാഹനാപകടം തളർത്തി, യാത്ര ചെയ്യാൻ ബുദ്ധിമുട്ട്; രാജി പ്രഖ്യാപിച്ച് ലിബറൽ പാർട്ടി എം.പി ഷാൻ ചെൻ

by Canada Varthakal
August 10, 2026
Mark-Carney.
Canada

പ്രധാനമന്ത്രി മാർക്ക് കാർണിക്ക് വധഭീഷണി; മോൺട്രിയൽ സ്വദേശി അറസ്റ്റിൽ

by Canada Varthakal
August 10, 2026
downtown Halifax
Canada

ഹാലിഫാക്സിൽ ബോംബ് ഭീഷണി: ന​ഗരത്തിൽ നിന്ന് ആളുകളെ മാറ്റി, സ്ഥാപനങ്ങൾ അടച്ചു

by Canada Varthakal
August 10, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.