ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരം എന്ന സ്ഥാനം ഇനി ഇന്തോനേഷ്യയുടെ തലസ്ഥാനമായ ഗ്രേറ്റർ ജക്കാർത്തയ്ക്ക്. പതിറ്റാണ്ടുകളായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ജപ്പാനിലെ ടോക്കിയോയെ പിന്തള്ളിയാണ് ജക്കാർത്ത ഈ നേട്ടം കൈവരിച്ചത്. ഐക്യരാഷ്ട്രസഭയുടെ (യു.എൻ.) 2025-ലെ ലോക നഗരവൽക്കരണ പ്രോസ്പെക്ടസ് റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ.
റിപ്പോർട്ട് അനുസരിച്ച്, ജബോഡെറ്റാബെക് ഉൾപ്പെടുന്ന ഗ്രേറ്റർ ജക്കാർത്തയിൽ നിലവിൽ ഏകദേശം 4.2 കോടി ആളുകളാണ് താമസിക്കുന്നത്. അതിവേഗം വളരുന്ന വ്യാവസായിക-സേവന മേഖലകളിലേക്കുള്ള ഗ്രാമീണ കുടിയേറ്റമാണ് ജക്കാർത്തയുടെ ഈ വളർച്ചയ്ക്ക് മുഖ്യ കാരണം. ബംഗ്ലാദേശിലെ ധാക്ക 40 ദശലക്ഷം നിവാസികളുമായി രണ്ടാം സ്ഥാനത്തും, 33 ദശലക്ഷം ജനസംഖ്യയുള്ള ടോക്കിയോ മൂന്നാം സ്ഥാനത്തുമാണ്. കുറഞ്ഞ ജനനനിരക്കാണ് ടോക്കിയോയുടെ നഗരവളർച്ചയുടെ ഗ്രാഫ് മാറ്റിയത്.
ലോകത്തിലെ ഏറ്റവും കൂടുതൽ നഗരവൽക്കരിക്കപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെങ്കിലും, ഒരു നഗരവും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടം നേടിയിട്ടില്ല. 32 ദശലക്ഷം ജനസംഖ്യയുള്ള ഡൽഹിയാണ് ഇന്ത്യൻ നഗരങ്ങളിൽ മുന്നിൽ. എന്നാൽ മലിനീകരണം, ജലക്ഷാമം തുടങ്ങിയ ഗുരുതരമായ വെല്ലുവിളികൾ നഗരം നേരിടുന്നുണ്ട്. 21 ദശലക്ഷം ജനസംഖ്യയുള്ള മുംബൈ സാമ്പത്തിക വാണിജ്യ ശക്തിയായി തുടരുന്നു. ആഗോളതലത്തിൽ, 10 ദശലക്ഷത്തിലധികം താമസക്കാരുള്ള മെഗാസിറ്റികളുടെ എണ്ണം 1975-ൽ 8 ആയിരുന്നത് ഇന്ന് 33 ആയി ഉയർന്നതായും യു.എൻ. റിപ്പോർട്ട് അടിവരയിടുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Greater Jakarta becomes world's most populous city; Tokyo moves to second place






