മോങ്ട്ടൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ അന്തരിച്ച തൊടുപുഴ ഓളമറ്റം സ്വദേശി വർക്കി പീറ്ററിന്റെ (22) കുടുംബത്തെ സഹായിക്കുന്നതിനായി ‘ഗോഫണ്ട് മീ’ (GoFundMe) ധനസമാഹരണം ആരംഭിച്ചു. ജീവിത സ്വപ്നങ്ങൾ നെയ്തെടുക്കാൻ മറുനാട്ടിലെത്തിയ വർക്കി പീറ്ററിന്റെ ഭൗതികശരീരം ജന്മനാട്ടിലേക്ക് എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് സുഹൃത്തുക്കളും ബന്ധുക്കളും.
എന്നാൽ, ഇതിനായി വരുന്ന വലിയ തുക കണ്ടെത്താൻ സാധാരണക്കാരായ ഈ കുടുംബത്തിന് സാധിക്കുന്നില്ല. വർക്കി പീറ്ററിന്റെ വിയോഗം കുടുംബത്തിന് വലിയ നോവായി മാറിയിരിക്കുകയാണ്. സ്വന്തം മണ്ണിൽ മകൻ അന്ത്യവിശ്രമം കൊള്ളണമെന്ന കുടുംബത്തിന്റെ ആഗ്രഹം നിറവേറ്റാൻ വലിയൊരു തുക ആവശ്യമാണ്.
ഈ സാഹചര്യത്തിൽ വർക്കിയുടെ കുടുംബത്തെ സഹായിക്കാൻ സുമനസ്സുകളുടെ കാരുണ്യം തേടുകയാണ് പ്രവാസി കൂട്ടായ്മ. നമ്മളാൽ കഴിയുന്ന ചെറിയൊരു സഹായം പോലും ഈ കുടുംബത്തിന്റെ കണ്ണീരൊപ്പാൻ സഹായിക്കും.
ഈ കുടുംബത്തെ സഹായിക്കാൻ താല്പര്യമുള്ളവർക്ക് താഴെ പറയുന്ന ഔദ്യോഗിക ലിങ്ക് വഴി സംഭാവനകൾ നൽകാവുന്നതാണ്: ഗോഫണ്ട് ലിങ്ക്: https://gofund.me/5aca17edb
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
GoFundraising has begun to help the family of Malayali Varkey Peter, who died in Canada



