Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

ഒന്നു പതുക്കെ പോ മുത്തശ്ശീ ! പാർക്കിലെ മെഷീൻ പറന്നുപോകും, കട്ട എനർജിക്ക് പിന്നാലെ കനത്ത സുരക്ഷാ പുകില്

Canada Varthakal by Canada Varthakal
July 8, 2026
in Entertainment
Reading Time: 1 min read
ഒന്നു പതുക്കെ പോ മുത്തശ്ശീ ! പാർക്കിലെ മെഷീൻ പറന്നുപോകും, കട്ട എനർജിക്ക് പിന്നാലെ കനത്ത സുരക്ഷാ പുകില്

നമ്മുടെ ജിമ്മൻമാരും ഫിറ്റ്‌നസ് ഫ്രീക്കന്മാരും പ്രോട്ടീൻ ഷേക്കും കുടിച്ച്, ബ്രാൻഡഡ് ട്രാക്ക് സ്യൂട്ടുമിട്ട് വർക്കൗട്ട് ചെയ്യാൻ പാടുപെടുമ്പോഴാണ് ദാ ഒരു മുത്തശ്ശി സാരിയും ഉടുത്ത് വന്ന് കളം നിറയുന്നത്! ബംഗളൂരു സ്വദേശിയായ സന്ദീപ് പാർശ്വനാഥ് എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച വെറും 10 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിനെ പിടിച്ചുലച്ചിരിക്കുന്നത്. പൊതുപാർക്കിലെ ‘എയർ സ്വിംഗ്’ എന്ന വ്യായാമ ഉപകരണത്തിൽ കയറി മുത്തശ്ശി നടത്തുന്ന ‘റോക്കറ്റ് വേഗത്തിലുള്ള’ വർക്കൗട്ട് കണ്ട് ചുറ്റും നിന്ന കുട്ടികൾ മാത്രമല്ല, ഫോണിൽ നോക്കിയിരുന്ന സോഷ്യൽ മീഡിയ മൊത്തത്തിൽ വായും പൊളിച്ചിരിക്കുകയാണ്. വീഡിയോ കണ്ട ചില ആരാധകർ പറയുന്നത് “ഇത് എഡിറ്റിംഗോ എഐ മാജിക്കോ ഒന്നുമല്ല, ഇത് മുത്തശ്ശിയുടെ ഒറിജിനൽ പവറാണ്”. എന്തായാലും സാരിയുടുത്ത ഈ ഫിറ്റ്‌നസ് ക്വീൻ ഇപ്പോൾ സോഷ്യൽ മീഡിയയിലെ സൂപ്പർസ്റ്റാറാണ്.

മുത്തശ്ശിയുടെ ഈ മാസ് പ്രകടനം കണ്ട് കൈയടിക്കുന്നവർ ഒരു വശത്തുണ്ടെങ്കിൽ, മറുവശത്ത് നെറ്റി ചുളിക്കുന്നവരും കുറവല്ല. വീഡിയോ പങ്കുവെച്ച സന്ദീപ് തന്നെ ഒരു വലിയ ചോദ്യം മുന്നോട്ട് വെച്ചിട്ടുണ്ട്: “ഇത്രയും സ്പീഡിൽ പോയാൽ ബ്രേക്ക് പൊട്ടിയ സൈക്കിൾ പോലെയാവില്ലേ അവസ്ഥ? എന്തെങ്കിലും അപകടം പറ്റിയാൽ ആര് ഉത്തരവാദി?”. പാർക്കുകളിൽ യാതൊരു മേൽനോട്ടവുമില്ലാതെ ഇത്തരം ഇരുമ്പ് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് അപകടമാണെന്നും, ‘ഇങ്ങനെ മാത്രം ഉപയോഗിക്കുക’ എന്ന് കാണിച്ച് ഓരോ മെഷീന് അടുത്തും വലിയൊരു ബോർഡ് എങ്കിലും വെക്കാൻ അധികൃതർ തയ്യാറാകണമെന്നും ഒരു വിഭാഗം ആളുകൾ വാദിക്കുന്നു. ഇല്ലെങ്കിൽ പാർക്കിൽ കാറ്റ് കൊള്ളാൻ വരുന്നവർ നേരെ ആശുപത്രിയിൽ കിടക്കേണ്ടി വരുമെന്നാണ് ഇവരുടെ ആശങ്ക.

ADVERTISEMENT

ഇതോടെ സോഷ്യൽ മീഡിയയിലെ ഉപദേശികൾ രണ്ട് ചേരിയായി തിരിഞ്ഞ് സൈബർ യുദ്ധം തുടങ്ങി കഴിഞ്ഞു. എല്ലാ പാർക്കിലും ഓരോ ജിം ഇൻസ്ട്രക്ടറെ വെക്കാൻ ഇത് ഫൈവ് സ്റ്റാർ ജിം ഒന്നുമല്ലല്ലോ, സ്വന്തം സുരക്ഷ നോക്കാൻ കുറച്ചൊക്കെ പൊതുവിവേകം സ്വന്തമായി വേണം എന്നാണ് ഒരു കൂട്ടരുടെ ലൈൻ. എന്നാൽ, അതൊക്കെ പോട്ടെ, ഈ പ്രായത്തിലും മുത്തശ്ശി കാണിക്കുന്ന ആ ഒരു എനർജി ഉണ്ടല്ലോ, അത് വേറെ ലെവലാണ്, എന്ന് പറഞ്ഞ് മുത്തശ്ശിക്ക് ഫുൾ സപ്പോർട്ട് നൽകുന്നവരും കുറവല്ല. അവർ അവരുടെ ജീവിതം സ്വന്തം രീതിയിൽ ആസ്വദിക്കട്ടെ, നിങ്ങൾ പോയി വേറെ പണി നോക്ക് എന്നാണ് ഒരു വിരുതൻ കമന്റ് ചെയ്തത്. എന്തായാലും പാർക്കിലെ ഈ ‘സാരി വർക്കൗട്ട്’ ഫിറ്റ്‌നസ് പ്രേമികൾക്ക് ഒരു പുതിയ പാഠമാണ്, ആരോഗ്യത്തിന് പ്രായമോ വസ്ത്രമോ അല്ല, കട്ട ലോക്കൽ മനസ്സാണ് വേണ്ടതെന്ന്.

Go slow, grandma! The machine in the park will fly away, heavy security concerns after Katta Energy

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മണിക്കൂറുകളോളം ടിവി കാണുന്ന ശീലമുണ്ടോ? ഓർമ്മക്കുറവിനും മസ്തിഷ്ക തകരാറുകൾക്കും കാരണമാകുമെന്ന് റിപ്പോർട്ട്
Entertainment

മണിക്കൂറുകളോളം ടിവി കാണുന്ന ശീലമുണ്ടോ? ഓർമ്മക്കുറവിനും മസ്തിഷ്ക തകരാറുകൾക്കും കാരണമാകുമെന്ന് റിപ്പോർട്ട്

by Canada Varthakal
July 21, 2026
mammootty
Entertainment

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടനുള്ള അവാർഡുകളുമായി മമ്മൂട്ടിയും കാർത്തിക് ആര്യനും

by Canada Varthakal
July 18, 2026
​ഗോട്ടിനെ കാണാൻ വീണ്ടും ഏട്ടനെത്തി; അർജന്റീനയുടെ ആർമാദം ആഘോഷിച്ച് മോഹൻലാലും
Entertainment

​ഗോട്ടിനെ കാണാൻ വീണ്ടും ഏട്ടനെത്തി; അർജന്റീനയുടെ ആർമാദം ആഘോഷിച്ച് മോഹൻലാലും

by Canada Varthakal
July 15, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.